24 October Thursday

വോക്സ് പോപുലി - പാര്‍ലമെന്ററി സംവാദം നവംബർ 17ന്‌

വെബ് ഡെസ്‌ക്‌Updated: Thursday Oct 24, 2024

ന്യൂഡല്‍ഹി> വാലി ഓഫ് വേഡ്‌സ് ഇന്റർനാഷണൽ ലിറ്ററേച്ചർ ആന്റ് ആർട്‌സ് ഫെസ്റ്റിവലിന്റെ ഭാഗമായുള്ള ഈ വർഷത്തെ വോക്സ് പോപുലി -പാര്‍ലമെന്ററി ചർച്ചാസമ്മേളനം നവംബർ 17ന്‌ ഉച്ചയ്‌ക്ക്‌ ഒന്നുമുതൽ മധുബൻ ഹോട്ടലിൽ നടക്കും. ‘വിദേശനയം:വേണ്ടത്‌ യാഥാർത്ഥ്യബോധമോ, ആദർശവാദമോ?’ എന്നതാണ് സംവാദത്തിൻ്റെ വിഷയം. ഡൽഹി സർവകലാശാലയിലെ പൊളിറ്റിക്കൽ സയൻസ് വിഭാഗം മേധാവി പ്രൊഫ.രേഖാ സക്‌സേന ആമുഖ പ്രഭാഷണം നടത്തും.

പാനലിസ്റ്റുകളിൽ വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്നുള്ള പാർലമെന്റം​ഗങ്ങളായ കമൽജീത് സെഹ്‌രാവത് (ബിജെപി), ഗൗരവ് ഗൊഗോയ് (കോൺഗ്രസ്‌), ഡോ വി ശിവദാസൻ  (സിപിഐ എം),  ലവു ശ്രീകൃഷ്ണ ദേവരായലു (ടിഡിപി), പ്രൊഫ മനോജ് ഝാ (ആർജെഡി),  സന്ത് ബൽബീർ സിംഗ് സീചെവാൾ (എഎപി),പുഷ്പേന്ദ്ര സരോജ്(എസ്പി) എന്നിവർ ഉൾപ്പെടുന്നു.സെഷൻ ക്യൂറേറ്റ് ചെയ്തിരിക്കുന്നത് അധ്യാപികയും എഴുത്തുകാരിയുമായ ഡോ അംന മിർസയാണ്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top