24 December Tuesday

യുപിയിൽ ബിജെപി എംഎൽഎയ്ക്കെതിരെ കൂട്ടബലാത്സം​ഗക്കേസ്

വെബ് ഡെസ്‌ക്‌Updated: Tuesday Dec 24, 2024


ബദായു
യുപി ബദായുവിൽ ബിജെപി എംഎൽഎ ഹരിഷ് ഷാക്കിയയ്ക്കെതിരെ കൂട്ടബലാത്സം​ഗ പരാതി. എംഎൽഎയുടെ ക്യാമ്പ് ഓഫീസിൽ വച്ച് ഹരിഷ് ഷാക്കിയയും സഹോദരന്‍ സത്യേന്ദ്ര ഷാക്കിയയും മറ്റുചിലരും ചേര്‍ന്ന് പീഡിപ്പിച്ചുവെന്ന് ആരോപിച്ച്  ഉജാനി കോട്ട്‍വാലി സ്വ​ദേശിനിയായ യുവതി രം​ഗത്ത് എത്തി. എംപി, എംഎൽഎ കോടതി ഉത്തരവിനെ തുടര്‍ന്ന് പൊലീസ് ഷാക്കിയയും സഹോദരനും ഉൾപ്പെടെ 16 പേര്‍ക്കെതിരെ കേസെടുത്തു.

ബിജെപി മുന്‍ ജില്ലാ പ്രസിഡന്റുകൂടിയായ ഹരിഷ് ഷാക്കിയ   തങ്ങളുടെ കുടുംബത്തിന്റെ കോടികള്‍ വിലയുള്ള ഭൂമി തുച്ഛവിലയ്ക്ക് തട്ടിയെടുക്കാൻ  ശ്രമിച്ചുവെന്ന് പരാതിയിൽ പറഞ്ഞു. കുടുംബം ഇതിനു വഴങ്ങിയില്ല. തുടര്‍ന്ന് യുവതിയുടെ ഭര്‍ത്താവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചു. കൃഷിഭൂമിയിലെ വിളകളും നശിപ്പിച്ചു. ഈ പ്രശ്നം പരിഹരിക്കാനെന്ന വ്യാജേന യുവതിയെ ക്യാമ്പ് ഓഫീസിലെത്തിച്ചു.

എംഎൽഎയും സഹോദരനും മറ്റുള്ളവരും ചേര്‍ന്ന് ബലാത്സം​ഗംചെയ്യുകയായിരുന്നു. ഭൂമി വിൽക്കാനുള്ള കരാറിൽ ഒപ്പിടാനും നിര്‍ബന്ധിച്ചു. തട്ടിക്കൊണ്ടുപോയി മര്‍ദിച്ചതിനെ തുടര്‍ന്ന് നേരത്തെ ബന്ധുവായ യുവാവ് ആത്മഹത്യ ചെയ്തെങ്കിലും അധികൃതര്‍ അനങ്ങിയില്ലെന്നും  കുടുംബം ആരോപിച്ചു. യുപി ബിൽസി മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയാണ് ഹരിഷ് ഷാക്കിയ.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top