22 December Sunday

തിരച്ചിലിൽ സഹകരിച്ചവർക്കെല്ലാം നന്ദി: കാർവാർ എംഎൽഎ

വെബ് ഡെസ്‌ക്‌Updated: Wednesday Sep 25, 2024

ബെം​ഗളൂരു > കര്‍ണാടകയിലെ ഷിരൂരിലെ തിരച്ചിലിൽ സഹകരിച്ചവർക്കെല്ലാം നന്ദിയെന്ന് കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിൽ. തിരച്ചിലിൽ കണ്ടെത്തിയ മൃതദേഹാവശിഷ്ടങ്ങൾ ഫോറൻസിക് പരിശോധനയ്ക്ക് അയയ്ക്കുമെന്നും എംഎൽഎ പറഞ്ഞു.

കര്‍ണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലില്‍ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുനെ കാണാതായിരുന്നു. ഇന്ന് ​ഗം​ഗാവലിപുഴയിൽ നടത്തിയ തിരച്ചിലിൽ  അര്‍ജുന്റെ ലോറി ഗംഗാവലി പുഴയില്‍ നിന്ന് കണ്ടെത്തി. ലോറിയുടെ കാബിനില്‍ ഒരു മൃതദേഹവും കണ്ടെത്തിയിട്ടുണ്ട്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

ഡിഎൻഎ പരിശോധനയ്ക്കായി സാമ്പിളുകൾ ശേഖരിക്കുമെന്നും എത്രയും പെട്ടെന്ന് നടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. തിരച്ചിൽ ഇതോടെ അവസാനിപ്പിക്കില്ലെന്നും കാണാതായ മറ്റ് രണ്ട്പേർക്കായുള്ള തിരച്ചിൽ തുടരുമെന്നും കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിൽ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top