24 December Tuesday

എൻ ഗുയെൻ ഫു ട്രോങ്ങിന്‌ ആദരാഞ്‌ജലി

വെബ് ഡെസ്‌ക്‌Updated: Friday Jul 26, 2024

സീതാറാം 
യെച്ചൂരി വിയറ്റ്‌നാം എംബസ്സിയിൽ എത്തി ആദരാഞ്ജലി അർപ്പിക്കുന്നു. 
ഫോട്ടോ: പി വി സുജിത്‌

 

ന്യൂഡൽഹി
അന്തരിച്ച വിയറ്റ്‌നാം കമ്യൂണിസ്റ്റ്‌ പാർടി ജനറൽ സെക്രട്ടറി എൻഗുയെൻ ഫു ട്രോങ്ങിന്‌ സിപിഐ എം പ്രതിനിധിസംഘം ആദരാഞ്ജലി അർപ്പിച്ചു. ഡൽഹിയിൽ വിയറ്റ്‌നാം എംബസിയിൽ ട്രോങ്ങിന്റെ ചിത്രത്തിനു മുന്നിൽ പാർടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, പൊളിറ്റ്‌ബ്യൂറോ അംഗം എം എ ബേബി, കേന്ദ്രകമ്മിറ്റിയംഗം അരുൺ കുമാർ എന്നിവർ പുഷ്‌പാർച്ചന നടത്തി. കേന്ദ്രമന്ത്രി രാജ്നാഥ് സിങ്ങും ആദരാഞ്ജലിയര്‍പ്പിച്ചു. ട്രോങ്ങിന്റെ, രണ്ട്‌ ദിവസം നീളുന്ന സംസ്‌കാര ചടങ്ങുകൾക്ക്‌ വ്യാഴാഴ്‌ച ഹാനോയിൽ തുടക്കമായി. ലോക നേതാക്കൾ അടക്കം ആയിരങ്ങൾ അന്ത്യോപചാരമർപ്പിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top