22 December Sunday

ജോലി വാ​ഗ്ദാനംചെയ്ത് പീഡനം: 
ബിജെപി നേതാവ് അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Thursday Sep 26, 2024


ഡെറാഡൂൺ
ജോലി വാ​ഗ്ദാനംചെയ്ത് യുവതിയെ ബലാത്സം​ഗംചെയ്യുകയും അവരുടെ പന്ത്രണ്ടുവയസ്സുള്ള മകളോട് ലൈം​ഗികാതിക്രമം കാട്ടുകയും ചെയ്ത ബിജെപി നേതാവ് അറസ്റ്റിൽ. ഒളിവിൽ കഴിയുകയായിരുന്ന ഉത്തരാഖണ്ഡിലെ ബിജെപി നേതാവ് മുകേഷ് ബോറയെയാണ് യുപിയിൽ നിന്ന് ഉത്തരാഖണ്ഡ് പൊലീസ് പിടികൂടിയത്. ഇയാളുടെ മുൻകൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു.

ഉത്തരാഖണ്ഡ് കോഓപ്പറേറ്റീവ് ഡയറി ഫെഡറേഷൻ അഡ്മിനിസ്ട്രേറ്ററായിരുന്ന ബോറ ഇവിടെ താത്കാലിക ജോലി ചെയ്തിരുന്ന 36കാരിയെയാണ് സ്ഥിരം ജോലി വാ​ഗ്ദാനംചെയ്ത് പീഡിപ്പിച്ചത്. 12 വയസുള്ള മകള്‍ക്കുനേരെയും ലൈം​ഗികാതിക്രമം നടത്തി. സംഭവം പുറത്തറിഞ്ഞ് വിവാദമായതോടെ മുഖം രക്ഷിക്കാൻ ഇയാളെ സ്ഥാനത്ത് നിന്നും ബിജെപി നീക്കിയിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top