22 November Friday

ആർഎംഎസ്‌ 
ഓഫീസുകൾ 
പൂട്ടരുത്‌: ബ്രിട്ടാസ്‌

വെബ് ഡെസ്‌ക്‌Updated: Saturday Oct 26, 2024


ന്യൂഡൽഹി
സ്‌പീഡ് പോസ്റ്റ്‌ പ്രോസസിങ് ഹബ്ബുകളുമായി ലയിപ്പിച്ച് ആർഎംഎസ്‌ ഓഫീസുകൾ പൂട്ടാനുള്ള നീക്കം  പുനഃപരിശോധിക്കണമെന്ന് ജോൺ ബ്രിട്ടാസ് എംപി ആവശ്യപ്പെട്ടു. നിലവിൽ റെയിൽവേ സ്റ്റേഷനുകളുടെ പരിസരത്തുള്ള ഓഫീസുകൾ മാറ്റുന്നത് തപാൽ സംവിധാനത്തിൽ സമയബന്ധിതമായ സേവനങ്ങൾ ഉറപ്പാക്കുന്നതിന് തടസമാകുമെന്ന്‌ കാണിച്ച്‌  കേന്ദ്ര വാർത്താവിനിമയ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യക്ക്‌ ബ്രിട്ടാസ്‌ കത്തയച്ചു.

ലയനത്തോടെ രാജ്യത്തെ  93 നഗരത്തിൽ ആർഎംഎസ്‌ ഓഫീസോ സോർട്ടിങ്‌ ഹബോ ഉണ്ടാകില്ല. കേരളത്തിൽ ആലപ്പുഴ, കായംകുളം, ചങ്ങനാശേരി, തൊടുപുഴ, ആലുവ, ഇരിങ്ങാലക്കുട, ഷൊർണൂർ, ഒറ്റപ്പാലം, തിരൂർ, വടകര, തലശ്ശേരി, കാസർകോട് തുടങ്ങിയ പ്രധാന ആർഎംഎസ് ഓഫീസുകള്‍ ഇല്ലാതാകും. സ്‌പീഡ് പോസ്റ്റ്‌ കേന്ദ്രങ്ങളില്‍, ആർഎംഎസിലെ ജോലിഭാരം കൂടി ഏറ്റെടുക്കാനുള്ള അടിസ്ഥാന സൗകര്യങ്ങളുമില്ല.  കൂട്ട സ്ഥലംമാറ്റത്തിനും പിരിച്ചുവിടലിനും കാരണമാകുമെന്ന്‌ ജീവനക്കാർക്ക് ആശങ്കയുണ്ടെന്നും ബ്രിട്ടാസ് ചൂണ്ടിക്കാട്ടി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top