26 December Thursday

ഫ്രാൻസിലും അദാനിക്ക്‌ തിരിച്ചടി ; അദാനി ഗ്രൂപ്പുമായി സഹകരിക്കില്ലെന്ന് ടോട്ടൽ 
എനർജീസ്‌

വെബ് ഡെസ്‌ക്‌Updated: Tuesday Nov 26, 2024


പാരിസ്‌
കോഴയിൽ കുടുങ്ങിയ അദാനി ഗ്രൂപ്പിന്‌ കെനിയക്കും ബംഗ്ലാദേശിനും പിന്നാലെ ഫ്രാൻസിലും തിരിച്ചടി. ഫ്രാന്‍സ് ഊർജമേഖലയിലെ ഭീമനായ ടോട്ടൽ എനർജീസ്‌, അദാനി ഗ്രൂപ്പുമായി കൂടുതൽ സഹകരണത്തിന്‌ ഇല്ലെന്ന്‌ പ്രഖ്യാപിച്ചു. അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട ആരോപണങ്ങളിലും അവയുടെ അനന്തരഫലമെന്തെന്നും വ്യക്തത വരുംവരെ അവരുമായി പങ്കാളിത്ത വ്യവസ്ഥയിൽ നടപ്പാക്കുന്ന പദ്ധതികളിൽ കൂടുതൽ പണംമുടക്കില്ലെന്നാണ്‌ അറിയിപ്പ്‌.

സൗരോർജ പദ്ധതികൾ ലഭിക്കാൻ ഇന്ത്യയിൽ 2200 കോടി രൂപ കോഴ നൽകിയതിനെ തുടർന്ന്‌ അമേരിക്കയിൽ അദാനി ഗ്രൂപ്പിനെതിരെ അന്വേഷണം നടക്കുകയാണ്‌. തുടർന്നാണ്‌ ടോട്ടൽ എനർജീസിന്റെ തീരുമാനം. അഴിമതിയുമായി ഒരുതരത്തിലും സന്ധി ചെയ്യില്ലെന്നും കമ്പനി പ്രസ്താവനയിൽ അറിയിച്ചു. അദാനി ഗ്രീൻ എനർജി ലിമിറ്റഡിന്റെ 19.75 ശതമാനം ഓഹരികളുടെ ഉടമയാണ്‌ ടോട്ടൽ എനർജീസ്‌.

കോഴ വിഷയം അമേരിക്ക പുറത്തുവിട്ടതിനെ തുടർന്ന്‌ കെനിയ അദാനി ഗ്രൂപ്പുമായി ധാരണയിലെത്തിയ രണ്ട്‌ പദ്ധതികൾ റദ്ദാക്കിയിരുന്നു. അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട കരാറുകൾ പുനഃപരിശോധിക്കുമെന്ന്‌ ബംഗ്ലാദേശും വ്യക്തമാക്കിയിട്ടുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top