22 December Sunday

ഇരുപതുകാരിയെ കാമുകൻ കുത്തിക്കൊലപ്പെടുത്തി; മൃതദേഹം കുറ്റിക്കാട്ടിൽ ഉപേക്ഷിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Jul 27, 2024

മുംബൈ > നവി മുംബൈയിൽ ഇരുപതുകാരിയെ കാമുകൻ  കുത്തിക്കൊലപ്പെടുത്തി. യഷശ്രീ ഷിന്ഡെയാണ് കൊല്ലപ്പെട്ടത്.  മൃതദേഹം ഉറാൻ റെയിൽവേ സ്റ്റേഷന് സമീപമുള്ള കുറ്റിക്കാട്ടിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

പുലർച്ചെ രണ്ട് മണിയോടെയാണ് ഉറാൻ റെയിൽവേ സ്റ്റേഷന് സമീപമുള്ള കുറ്റിക്കാട്ടിൽ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയതായി  പോലീസിന് വിവരം ലഭിച്ചതെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ വിവേക് ​​പൻസാരെ പറഞ്ഞു. യഷശ്രീയുടെ  ശരീരത്തിൽ ഒന്നിലധികം മുറിവുകളും കുത്തേറ്റ പാടുകളും ഉണ്ടായിരുന്നു.

പെൺകുട്ടിയെ കാണാതായതായി കുടുംബം പൊലീസിൽ പരാതി നൽകിയിരുന്നു.  ഉറാൻ സ്വദേശിയായ 20 വയസുകാരൻ പ്രണയബന്ധം തകർന്നതിനെ തുടർന്നാണ് യുവതിയെ കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക വിവരം.

ദാവൂദ് ഷെയ്ഖ് എന്നയാളാണ്  മകളെ കൊലപ്പെടുത്തിയതെന്ന് പെൺകുട്ടിയുടെ പിതാവ് സുരേന്ദ്ര കുമാർ ആരോപിച്ചു.  പ്രതികൾകളെ കണ്ടെത്തുന്നതിനായി പൊലീസ് തിരച്ചിൽ നടത്തി. ക്രൈംബ്രാഞ്ചും സമാന്തര അന്വേഷണം നടത്തുന്നുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top