23 December Monday

21 കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച ഹോസ്റ്റൽ വാർഡന്‌ വധശിക്ഷ

വെബ് ഡെസ്‌ക്‌Updated: Friday Sep 27, 2024


ഇറ്റാനഗർ
അരുണാചൽ പ്രദേശിലെ റസിഡൻഷ്യൽ സ്‌കൂളിലെ 21 വിദ്യാർഥികളെ ലൈംഗികമായി പീഡിപ്പിച്ച ഹോസ്റ്റൽ വാർഡൻ യുംകെൻ ബാഗ്രയ്‌ക്ക്‌ വധശിക്ഷ വിധിച്ച്‌ പ്രത്യേക പോക്‌സോ കോടതി.  ഷിമോ ജില്ലയിലെ കരോ ഗവ. റസിഡൻഷ്യൽ സ്‌കൂള്‍ ഹോസ്റ്റലിലാണ്‌ 15 പെൺകുട്ടികളടക്കം 21 പേർ പീഡനത്തിനിരയായത്‌.  

കൂട്ടുപ്രതികളായ സ്‌കൂളിലെ ഹിന്ദി അധ്യാപകനും മുൻ ഹെഡ്മാസ്റ്റര്‍ക്കും  20 വർഷം വീതം കഠിനതടവും വിധിച്ചു.   2019 നും 2022 നും ഇടയിലാണ്‌ ആറിനും 15 നും ഇടയിൽ പ്രായമുള്ള കുട്ടികൾ പീഡനത്തിന്‌ ഇരയായത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top