ന്യൂഡൽഹി
സ്വകാര്യകക്ഷികളിൽ നിന്നുള്ള കത്തുകളുടെ അടിസ്ഥാനത്തിൽ ഹൈക്കോടതികൾ സിബിഐ അന്വേഷണത്തിന് ഉത്തരവിടരുതെന്ന് സുപ്രീംകോടതി. സംസ്ഥാന അന്വേഷണഏജൻസികൾക്ക് നീതിപൂർവ്വമായ അന്വേഷണങ്ങൾ നടത്താൻ കഴിയില്ലെന്ന് ഉറപ്പുണ്ടാകുന്ന അപൂർവ്വങ്ങളിൽ അപൂർവ്വം കേസുകൾ മാത്രമേ സിബിഐക്ക് വിടാൻ പാടുള്ളുവെന്ന് ജസ്‌റ്റിസുമാരായ ഭൂഷൺ ആർ ഗവായ്, കെ വി വിശ്വനാഥൻ എന്നിവരുടെ ബെഞ്ച് നിരീക്ഷിച്ചു. ഗോരഖ്‌ലാൻഡ് ടെറിറ്റോറിയൽ അഡ്‌മിനിസ്‌ട്രേഷന് കീഴിലുള്ള സ്‌കൂളുകളിലെ നിയമനങ്ങളിൽ അഴിമതിയുണ്ടെന്ന് ഡാർജലിങ് നിവാസികളുടെ കത്തുകളുടെ അടിസ്ഥാനത്തിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട കൽക്കട്ടാഹൈക്കോടതി ഉത്തരവ് റദ്ദാക്കിയാണ് സുപ്രീംകോടതി നിരീക്ഷണം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..