കൊൽക്കത്ത
ആർ ജി കർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ജൂനിയർ ഡോക്‌ടറെ ബലാത്സംഗം ചെയ്‌ത് കൊന്ന സംഭവത്തിൽ നീതി ഉറപ്പാക്കണം എന്നാവശ്യപ്പെട്ട് ഇടതുപക്ഷ വിദ്യാർഥി–- യുവജന–- മഹിളാ സംഘടനകളുടെ ആഭിമുഖ്യത്തിൽ കൊൽക്കത്തയിൽ വൻ റാലി. കുറ്റവാളികളെ മുഴുവൻ പിടികൂടണം എന്നാവശ്യപ്പെട്ട് "എസ്‌പ്ലനേഡ് കൈയടക്കുക' എന്ന ആഹ്വാനവുമായാണ് പ്രതിഷേധം നടന്നത്. പ്രക്ഷോഭങ്ങളിൽനിന്ന് ജനശ്രദ്ധ തിരിച്ചുവിട്ട് അന്വേഷണം വഴിതെറ്റിക്കാനുള്ള മമത സർക്കാരിന്റെ നീക്കം അനുവദിക്കില്ലെന്ന് അധ്യക്ഷയായ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി മീനാക്ഷി മുഖർജി പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..