24 December Tuesday

അതിർത്തിയിലെ സൈന്യത്തിന്റെ പിൻവാങ്ങൽ ; സംഘർഷം കുറയ്‌ക്കുന്നതിനുള്ള ആദ്യ നടപടി : എസ്‌ ജയ്‌ശങ്കർ

വെബ് ഡെസ്‌ക്‌Updated: Monday Oct 28, 2024


ന്യൂഡൽഹി
ലഡാക്കിൽ ചൈനയുമായുള്ള നിയന്ത്രണരേഖയിൽ നിന്ന്‌ സൈന്യത്തെ പിൻവലിക്കുന്നത്‌ ആദ്യ നടപടിയാണെന്നും  സംഘർഷസ്ഥിതി ലഘൂകരിക്കുകയാണ്‌ അടുത്ത ചുവടെന്നും വിദേശമന്ത്രി എസ്‌ ജയ്‌ശങ്കർ പറഞ്ഞു.

നിയന്ത്രണരേഖയുടെ മറുവശത്തും സമാന നടപടി സ്വീകരിക്കുന്നുവെന്ന്‌  ഉറപ്പുവരാതെ ഇത്‌ സാധ്യമാകില്ലെന്നും മന്ത്രി പറഞ്ഞു. സംഘർഷസ്ഥിതിയിൽ അയവുവന്നതിനുശേഷം അതിർത്തിമേഖലകൾ ഏതുവിധം കൈകാര്യം ചെയ്യണമെന്നതിലേക്ക്‌ ചർച്ചകൾ കടക്കും. ലഡാക്കിലെ ദെംചോക്‌, ദെപ്‌സാങ്‌ മേഖലകളിൽ നിന്നാണ്‌ പിൻവാങ്ങൽ നടപടി ആരംഭിച്ചത്‌.

2020 ഒക്‌ടോബർ 31ന്‌ മുമ്പുള്ള സ്ഥിതിയിലേക്ക്‌ മടങ്ങിയെത്താൻ സമയമെടുക്കും. മറ്റ്‌ മേഖലകളുടെ കാര്യത്തിൽ ചർച്ചകൾ തുടരുകയാണ്‌. സൈനിക, നയതന്ത്രതല ചർച്ചകളെ തുടർന്നാണ്‌ പിൻവാങ്ങൽ ധാരണയിലെത്തിയത്‌. ഇരുരാജ്യങ്ങൾക്കുമിടയിൽ വിശ്വാസവും പരസ്‌പരധാരണയും സാധ്യമാക്കുകയെന്നത്‌ ഘട്ടംഘട്ടമായ പ്രക്രിയയാണ്‌.–- ജയ്‌ശങ്കർ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top