ജയ്‌പുർ
പതിനാറാം നൂറ്റാണ്ടിലെ ഭക്തകവിയായിരുന്ന മീരാബായിയെക്കുറിച്ച് അവഹേളനപരമായ പരാമർശം നടത്തിയതിന് മാപ്പിരന്ന് കേന്ദ്ര നിയമമന്ത്രി അർജുൻ റാം മെഘ്‌വാൾ. മീരാബായിയോട് തനിക്ക് ബഹുമാനം മാത്രമേയുള്ളുവെന്നും തന്റെ പരാമർശങ്ങൾ ആരെയെങ്കിലും വേദനിപ്പിച്ചെങ്കിൽ മാപ്പുചോദിക്കുന്നതായും മെഘ്‌വാൾ അറിയിച്ചു.
രാജസ്ഥാനിലെ സിക്കറിൽ നടന്ന പരിപാടിക്കിടെയാണ് മെഘ്‌വാൾ വിവാദപരാമർശം നടത്തിയത്. മീരാബായിയുടെ പ്രശ്നം മരിച്ചുപോയ ഭർത്താവായിരുന്നില്ലെന്നും തുടർന്ന് അവരെ വിവാഹം കഴിക്കാനാഗ്രഹിച്ച ഭർതൃസഹോദരനായിരുന്നെന്നുമാണ് മെഘ്‌വാൾ പ്രസംഗത്തിനിടയിൽ പറഞ്ഞത്. ഇന്ത്യൻ ഭക്തിപ്രസ്ഥാനത്തിൽ സുപ്രധാന സ്വാധീനം ചെലുത്തിയ മീരാബായിയെക്കുറിച്ചുള്ള പരാമർശത്തിൽ വൻപ്രതിഷേധം ഉയർന്നതിനെത്തുടർന്നാണ് കേന്ദ്രമന്ത്രിയുടെ മാപ്പിരക്കൽ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..