ദർഭംഗ(ബിഹാർ)
പോരാട്ടങ്ങളും ആശയപ്രചാരണവും സംഘടനാപ്രവർത്തനവും വഴി പാർടിയുടെ കരുത്ത് വർധിപ്പിക്കാനുള്ള തീരുമാനത്തോടെ സിപിഐ എം ബിഹാർ സംസ്ഥാന സമ്മേളനം സമാപിച്ചു. ഇടതുപക്ഷ, മതനിരപേക്ഷ ശക്തികളുടെ ഐക്യം ശക്തിപ്പെടുത്താനും സമ്മേളനം ആഹ്വാനം ചെയ്‌തു. ആയിരങ്ങൾ പങ്കെടുത്ത റാലിയോടെയാണ് സമ്മേളനം തുടങ്ങിയത്. സീതാറാം യെച്ചൂരി നഗറിൽ ചേർന്ന പൊതുസമ്മേളനത്തിൽ പൊളിറ്റ്‌ബ്യൂറോ അംഗങ്ങളായ എ വിജയരാഘവൻ, അശോക് ധാവ്‌ളെ, കേന്ദ്രകമ്മിറ്റി അംഗങ്ങളായ അമ്രാറാം എംപി, എ ആർ സിന്ധു, അവധേഷ്‌കുമാർ, ലലൻ ചൗധരി, സംസ്ഥാന സെക്രട്ടറിയേറ്റംഗം അജയ്‌കുമാർ എംഎൽഎ, ജില്ലാ സെക്രട്ടറി അവിനാശ് താക്കൂർ എന്നിവർ സംസാരിച്ചു.
വിജയ്‌കാന്ത് ഠാക്കൂർ നഗറിൽ പ്രതിനിധി സമ്മേളനം എ വിജയരാഘവൻ ഉദ്‌ഘാടനം ചെയ്‌തു. ആർഎസ്‌എസ്–-ബിജെപി സർക്കാർ ഉയർത്തുന്ന ഭീഷണി ശക്തിയുക്തം നേരിടേണ്ടതിന്റെ ആവശ്യകത അദ്ദേഹം വിശദീകരിച്ചു. 37 ജില്ലയിൽനിന്നായി 345 പ്രതിനിധികൾ പങ്കെടുത്തു. ലലൻ ചൗധരി റിപ്പോർട്ട് അവതരിപ്പിച്ചു. അശോക് ധാവ്‌ളെ, അമ്രാറാം, എ ആർ സിന്ധു എന്നിവർ അഭിവാദ്യം ചെയ്‌തു. 50 അംഗ സംസ്ഥാന കമ്മിറ്റിയെയും സെക്രട്ടറിയായി ലലൻ ചൗധരിയെയും തെരഞ്ഞെടുത്തു. പാർടി കോൺഗ്രസിലേക്ക് 18 പ്രതിനിധികളെ തെരഞ്ഞെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..