ഇംഫാൽ
മണിപ്പൂരിൽ സംഘർഷം തുടരുന്നു. ഇംഫാൽ ഈസ്റ്റ് ജില്ലയിൽ രണ്ട് പ്രദേശങ്ങളിലായി നടന്ന വെടിവെയ്‌പ്പിൽ പൊലീസ് ഉൾപ്പെടെ രണ്ടുപേർക്ക് പരിക്കേറ്റു. സനസാബിയിൽ വെള്ളിയാഴ്‌ച രാവിലെ 10.45 ന് കുന്നിൻ മുകളിൽനിന്ന് ആയുധധാരികൾ നടത്തിയ വെടിവെയ്‌പ്പിലാണ് രണ്ടുപേർക്ക് പരിക്കേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി സുരക്ഷാസേന അറിയിച്ചു. മറ്റൊരു പ്രദേശമായ തമ്‌നാപ്പോക്പിയിൽ രാവിലെ 11.30 നാണ് വെടിവെയ്‌പ്പ് നടന്നത്.
അപ്രതീക്ഷിതമായുണ്ടായ വെടിവെയ്‌പ്പിലും ബോംബേറിലും ജനങ്ങൾ പരിഭ്രാന്തരായി. വെടിവെയ്‌പ്പ് നടന്ന പ്രദേശത്തുണ്ടായിരുന്ന കുട്ടികൾ, സ്‌ത്രീകൾ, വയോധികർ എന്നിവരെ സിആർപിഎഫ് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. ചുരാചന്ദ്‌പുർ ജില്ലയിൽ വ്യാഴാഴ്‌ച സുരക്ഷാസേന നടത്തിയ പരിശോധനയിൽ രണ്ടുപേരെ പൊലീസ് അറസ്റ്റു ചെയ്‌തു. അറസ്റ്റിലായവരിൽനിന്ന് തോക്കുൾപ്പെടെയുള്ള ആയുധങ്ങളും വെടിമരുന്നുകളും പൊലീസ് കണ്ടെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..