29 December Sunday

ക്രിസ്ത്യൻ പള്ളിയിൽ ജയ്ശ്രീറാം മുഴക്കി റീലെടുത്തു

വെബ് ഡെസ്‌ക്‌Updated: Sunday Dec 29, 2024


ഷില്ലോങ്
മേഘാലയയിൽ ക്രിസ്ത്യൻ പള്ളിയിൽ കയറി ജയ്ശ്രീറാം മുഴക്കി യുവാവ്. സുഹൃത്തുക്കള്‍ക്കൊപ്പം മൗലന്‍നോങ് എപിഫെനിയിലെ ക്രിസ്ത്യൻ പള്ളിയിൽ കയറിയാണ്  സമൂഹമാധ്യമ ഇൻഫ്ലുവന്‍സറായ ആകാശ് സാ​ഗര്‍  ജയ്ശ്രീറാം മുഴക്കി റീല്‍ ഷൂട്ട് ചെയ്ത് ഇൻസ്റ്റ​ഗ്രാമിൽ പോസ്റ്റുചെയ്തത്.  അള്‍ത്താരയ്ക്ക് മുന്നിലെത്തി അവിടത്തെ മൈക്ക് ഉപയോ​ഗിച്ചാണ് ജയ് ശ്രീറാം മുഴക്കുകയും രാമഭക്തി​ഗാനം ആലപിക്കുകയും ചെയ്തത്. ഇതിന്റെ വീഡിയോ പുറത്തുവന്നതോടെ വ്യാപക പ്രതിഷേധമുയര്‍ന്നു.

സാമൂഹ്യ പ്രവര്‍ത്തക നൽകിയ പരാതിയിൽ ആകാശിനെതിരെ അതിക്രമിച്ച് കടക്കൽ, സൗഹാർദം തകർക്കൽ, മതവിശ്വാസങ്ങളെ അവഹേളിക്കൽ തുടങ്ങിയ വകുപ്പുകള്‍ പ്രകാരം പൊലീസ് കേസെടുത്തു. ഇൻസ്റ്റ​ഗ്രാമിൽ 15 ലക്ഷം പേരാണ് ആകാശിനെ പിന്തുടരുന്നത്. അതേസമയം കേസെടുത്ത നടപടിക്കെതിരെ ആകാശ് രം​ഗത്ത് എത്തി.  ജയ് ശ്രീറാം എന്നുവിളിച്ചതിനാണോ കേസ് എന്ന ചോദിച്ച ആകാശ്  മസ്ജിദിൽ മതപരമായ മുദ്രാവാക്യം വിളിച്ചയാള്‍ക്കെതിരായ കേസ് റദ്ദാക്കിയ കര്‍ണാടക ഹൈക്കോടതി നടപടിയും ചൂണ്ടിക്കാട്ടി.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top