മുംബൈ
മഹാരാഷ്ട്രയിൽ സംസ്ഥാന വഖഫ് ബോര്‍ഡിന്റെ ശാക്തീകരണത്തിന് സര്‍ക്കാര്‍ അനുവദിച്ച 10 കോടി രൂപ ബിജെപിയുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് റദ്ദാക്കി. വ്യാഴാഴ്ചയാണ് വഖഫ് ബോര്‍ഡിന് ഫണ്ട് നൽകുന്നതിന് ഫിനാൻസ് ആൻഡ് പ്ലാനിങ് ഡിപ്പാര്‍ട്ട്മെന്റ് അംഗീകാരം നൽകിയത്. പിന്നാലെ ബിജെപി എതിര്‍പ്പുമായി രംഗത്ത് എത്തിയതോടെ ഉത്തരവ് റദ്ദാക്കിയതായി ചീഫ് സെക്രട്ടറി സ്ഥിരീകരിച്ചു. വഖഫ് ബോര്‍ഡുകളുടെ സ്വയംഭരണാധികാരത്തിൽ കടന്നുകയറാൻ മോദി സര്‍ക്കാര്‍ കൊണ്ടുവന്ന വഖഫ് നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം തുടരുന്നതിനിടെയാണ് സംഭവം.
മഹായുതി സര്‍ക്കാര്‍ വഖഫ് ബോര്‍ഡിന് പത്തുകോടി ഗ്രാൻഡ് അനുവദിച്ചുവെന്ന വാര്‍ത്ത വ്യാജമാണെന്നും ഉദ്യോഗസ്ഥതലത്തിൽ എടുത്ത തീരുമാനമാണതെന്നും മഹാരാഷ്ട്ര ബിജെപി പ്രതികരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..