23 November Saturday

മതംമാറിയാല്‍ ആർക്കും പരാതി നൽകാം ; മതംമാറ്റ നിരോധന നിയമത്തിന് മൂര്‍ച്ചകൂട്ടി യുപി സര്‍ക്കാര്‍

വെബ് ഡെസ്‌ക്‌Updated: Wednesday Jul 31, 2024


ലഖ്‌നൗ
മതംമാറിയാല്‍ ആര്‍ക്കും പരാതി നൽകാമെന്ന നിയമഭേദഗതിയുമായി ഉത്തർപ്രദേശിലെ ബിജെപി സർക്കാർ. മതംമാറ്റം കുറ്റകരമാക്കുന്ന നിയമത്തിലാണ്‌ ഭേദഗതി. മതംമാറിയ സ്‌ത്രീയോ അച്ഛനമ്മമാരോ ബന്ധുവോ ആകണം പരാതിപ്പെടേണ്ടതെന്ന വ്യവസ്ഥയാണ്‌ നീക്കിയത്‌. മതംമാറിയവരുമായി രക്തബന്ധമില്ലാത്തവര്‍ക്കും പരാതി നല‍്കാം.

ഇതടക്കമുള്ള ഭേദഗതികൾ പാർലമെന്ററികാര്യ മന്ത്രി സുരേഷ്‌ ഖന്നയാണ്‌ സഭയിൽ അവതരിപ്പിച്ചത്‌. മതംമാറ്റിയ ശേഷം വിവാഹം കഴിക്കുന്ന സംഭവത്തിൽ കുറ്റക്കാരന്‌ 10 വർഷം തടവും അമ്പതിനായിരം രൂപ പിഴയുമായിരുന്നു ശിക്ഷ. അത്‌ 20 വർഷം തടവോ ജീവപര്യന്തമോ ആക്കി വർധിപ്പിച്ചു. ഇത്തരം സംഭവങ്ങൾ ജാമ്യമില്ലാ കുറ്റമാക്കി.  ‘ലൗജിഹാദ്‌’ അവസാനിപ്പിക്കാനെന്ന പേരിൽ 2020 നവംബറിലാണ്‌ ആദിത്യനാഥ് കര്‍ശന വ്യവസ്ഥകളോടെ മതംമാറ്റനിരോധന നിയമം കൊണ്ടുവന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top