25 November Monday

ആമുഖത്തിലെ സോഷ്യലിസം, മതനിരപേക്ഷം; ഭരണഘടനാ ഭേദഗതി ചോദ്യം ചെയ്തുള്ള ഹർജി തള്ളി സുപ്രീംകോടതി

വെബ് ഡെസ്‌ക്‌Updated: Monday Nov 25, 2024

ന്യൂഡൽഹി > ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിൽ സോഷ്യലിസം,  മതനിരപേക്ഷം എന്നീ വാക്കുകൾ  ഉൾപ്പെടുത്തിയതുമായി ബന്ധപ്പെട്ട ഭരണഘടനാ ഭേദഗതിയെ ചോദ്യം ചെയ്തുള്ള ഹർജികൾ സുപ്രീംകോടതി  തള്ളിയതായി ബാർ ആൻഡ് ബെഞ്ച് റിപ്പോർട്ട് ചെയ്തു .

സുപ്രീംകോടതി ചീഫ്‌ ജസ്റ്റിസ്‌ സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചാണ്‌ ഹർജി തള്ളിയത്‌.  "റിട്ട് ഹർജികൾക്ക് കൂടുതൽ ചർച്ചയും വിധിയും ആവശ്യമില്ല' എന്ന്‌ ബഞ്ച്‌ പറഞ്ഞു. ബൽറാം സിംഗ്, മുതിർന്ന ബിജെപി നേതാവ് ഡോ സുബ്രഹ്മണ്യൻ സ്വാമി, അഭിഭാഷകൻ അശ്വിനി കുമാർ ഉപാധ്യായ എന്നിവരാണ് ഹർജികൾ സമർപ്പിച്ചത്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top