31 October Thursday

റിസര്‍വ് ബാങ്ക്
102 ടൺ സ്വര്‍ണം 
ഇന്ത്യയിലെത്തിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Oct 31, 2024

മുംബൈ/കൊച്ചി
റിസർവ് ബാങ്ക് വിദേശത്ത് സൂക്ഷിച്ച 102 ടൺ സ്വർണംകൂടി ഇന്ത്യയിൽ തിരിച്ചെത്തിച്ചു. ബാങ്ക് ഓഫ് ഇം​ഗ്ലണ്ടിൽ സൂക്ഷിച്ചിരുന്ന സ്വർണം പ്രത്യേക വിമാനത്തിൽ അതീവ രഹസ്യമായാണ് കൊണ്ടുവന്നതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. മേയില്‍ 100 ടൺ സ്വർണം ബാങ്ക് ഓഫ് ഇംഗ്ലണ്ടിൽനിന്ന്  കൊണ്ടുവന്നു. സെപ്തംബർ അവസാനത്തെ കണക്കുപ്രകാരം റിസർവ് ബാങ്കിന്റെ കരുതൽ ശേഖരത്തിൽ 854.73 ടൺ സ്വർണമുണ്ട്‌. ഇതിൽ 510.46 ടണ്‍ സ്വര്‍ണം  ഇന്ത്യയിലാണ്‌.  344.27 ടണ്ണിൽ 324.01 ടൺ ബാങ്ക് ഓഫ് ഇം​ഗ്ലണ്ടിലും 20.26 ടൺ വിവിധ അന്താരാഷ്ട്ര ധനകാര്യ സ്ഥാപനമായ ബാങ്ക് ഫോർ ഇന്റർനാഷണൽ സെറ്റിൽമെന്റ്സിലുമാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top