22 December Sunday

അൽ ഖ്വയ്ദ ഭീഷണി; രാജ്യത്ത്‌ 9 ഇടങ്ങളിൽ എൻഐഎ റെയ്ഡ്

വെബ് ഡെസ്‌ക്‌Updated: Tuesday Nov 12, 2024

ന്യൂഡൽഹി> ബംഗ്ലാദേശികളെ ഉപയോഗിച്ച്‌ അൽ ഖ്വയ്ദ ഇന്ത്യയിൽ ഭീകരപ്രവർത്തനം നടത്താൻ ശ്രമിച്ച കേസിൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) വിവിധ സംസ്ഥാനങ്ങളിൽ തിങ്കളാഴ്ച  റെയ്ഡുകൾ നടത്തി.

ജമ്മു കശ്മീർ, കർണാടക, ബംഗാൾ, ബിഹാർ, ത്രിപുര, അസം എന്നീ സംസ്ഥാനങ്ങളിലെ 9 ഇടങ്ങളിലാണ്‌ തിരച്ചിൽ നടത്തി. അൽ- ഖ്വയ്ദയുടെ പദ്ധതികളെ പിന്തുണയ്ക്കുകയും ധനസഹായം നൽകുകയും ചെയ്യുന്നതായി സംശയിക്കുന്ന ആളുകളെ കണ്ടെത്തി അറസ്റ്റ് ചെയ്യുക എന്ന ലക്ഷ്യത്തോടെയായിരുന്നു റെയ്‌ഡെന്ന്‌ എൻഐഎ ഉദ്യോഗസ്ഥർ പറഞ്ഞു.

റെയ്‌ഡിൽ ഭീകരരുമായി ബന്ധപ്പെട്ടുള്ള ബാങ്ക് ഇടപാടുകൾ, ഡിജിറ്റൽ ഉപകരണങ്ങൾ, മറ്റു തെളിവുകൾ എന്നിവ കണ്ടെത്തി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top