22 December Sunday

പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ വീണ്ടും റെയ്ഡ്; 176 പേർ കസ്റ്റഡിയിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Sep 27, 2022

ന്യൂഡൽഹി> എട്ടു സംസ്ഥാനങ്ങളിലെ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്ഐ) കേന്ദ്രങ്ങളിൽ നടത്തിയ റെയ്ഡിൽ 176 പേരെ കസ്റ്റഡിയിലെടുത്തു. മധ്യപ്രദേശ്, കർണാടക, അസം, ഡൽഹി, മഹാരാഷ്ട്ര, തെലങ്കാന, ഉത്തർപ്രദേശ്, രാജസ്ഥാൻ, എന്നീ സംസ്ഥാനങ്ങളിലാണ് എൻഐഎ റെയ്ഡ് നടത്തിയത്.

തീവ്രവാദ പ്രവർത്തനങ്ങൾക്ക് പണം നൽകിയതും പരിശീലന ക്യാമ്പുകൾ സംഘടിപ്പിച്ചതുമായി ബന്ധപ്പെട്ടാണ് റെയ്ഡെന്ന് എൻഐഎ വ്യക്തമാക്കി. പുലർച്ചെയാണ് റെയ്ഡ്  നടത്തിയത്.  ഡൽഹിയിൽ പൊലീസിന്റെ പ്രത്യേക സെൽ നടത്തിയ റെയ്ഡലിൽ 30 പേർ കസ്റ്റഡിയിലാണ്.

കഴിഞ്ഞ 22ന് കേരളത്തിലടക്കം നടത്തിയ റെയ്ഡിൽ പോപ്പുലർ ഫ്രണ്ടിന്റെ ദേശീയ നേതാക്കളടക്കം 106 പേരെ അറസ്റ്റ് ചെയ്തിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top