തിരുവനന്തപുരം> നിര്‍ഭയ കേസ് പ്രതി മുകേഷ് സിംഗ് സുപ്രീം കോടതിയിൽ സമര്‍പ്പിച്ച ഹര്‍ജി തള്ളി. രാഷ്ട്രപതിയുടെ തീരുമാനം സംബന്ധിച്ച് എല്ലാ രേഖകളും പരിശോധിച്ച കോടതി, വേഗത്തിൽ ദയാഹര്‍ജി പരിഗണിച്ചതില്‍ തെറ്റില്ലെന്നും ചൂണ്ടിക്കാട്ടി. മുകേഷ് സിംഗ് നൽകിയ ദയാഹര്‍ജി കഴിഞ്ഞ പതിനേഴിനാണ് രാഷ്ട്രപതി തള്ളിയത്.
രാഷ്ട്രപതി, ദയാഹര്‍ജി തള്ളിയ തീരുമാനത്തിൽ ഇടപെടാനാകില്ലെന്ന് സുപ്രീം കോടതി ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. ജസ്റ്റിസ് ആർ ഭാനുമതി അദ്ധ്യക്ഷയായ മൂന്നംഗ കോടതിയാണ് വിധി പറഞ്ഞത്. രാഷ്ട്രപതിയുടെ തീരുമാനം പുനപരിശോധിക്കാൻ പരിമിതമായ അധികാരമേ ഉള്ളു എന്ന് ഇന്നലെ തന്നെ സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.
ഫെബ്രുവരി 1-ന് നാല് പ്രതികളെയും തൂക്കിലേറ്റാനാണ് ദില്ലി കോടതി മരണവാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് മുകേഷ് സിംഗ് വീണ്ടും സുപ്രീംകോടതിയെ സമീപിച്ചത്. വേണ്ടത്ര സാവകാശമെടുക്കാശരതയാണ് രാ്‌ഷട്രപതി ദയാഹർജി തള്ളിയതെന്ന് ആരോപിച്ചാണ് ഹർജി നൽകിയത്.
ജയിലിൽ വച്ച് ലൈംഗികമായി പീഡിപ്പിക്കപ്പെട്ടെന്ന വാദവും മുകേഷ് സിംഗ് സുപ്രീം കോടതിയിൽ ഉന്നയിച്ചിരുന്നു. ഹര്‍ജിയിൽ വാദം കേള്‍ക്കുന്നതിനിടെയാണ് പുതിയ ആരോപണം പ്രതികളുടെ അഭിഭാഷകൻ ഉന്നയിച്ചത്. മുകേഷ് സിംഗും സഹോദരൻ രാംസിഗും ലൈംഗികമായി പീഡിപ്പിക്കപ്പെട്ടുവെന്ന് അഭിഭാഷക അഞ്ജന പ്രകാശ് വിശദീകരിച്ചു. പ്രോസിക്യൂഷന് വേണ്ടി തുഷാർ മേത്തയാണ് വാദിച്ചത്. രാഷ്ട്രപതി പരിശോധിച്ച ശേഖകളുടെ വിശദാംശങ്ങൾ സോളിസിറ്റർ ജനറൽ കോടതിയിൽ നൽകി..
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..