ന്യൂഡല്‍ഹി> ഫെബ്രുവരി ഒന്നിന് വധശിക്ഷ നടപ്പാക്കാനിരിക്കെ നിര്‍ഭയ കേസില്‍ വീണ്ടും ദയാഹര്‍ജി. കേസിലെ പ്രതിയായ വിനയ് ശര്‍മയാണ് ബുധനാഴ്ച വൈകീട്ടോടെ രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്‍കിയത്. വിനയ് ശര്‍മയുടെ അഭിഭാഷകന്‍ എ പി സിങ് ഇക്കാര്യം മാധ്യമങ്ങളോട് സ്ഥിരീകരിച്ചു.
നിര്‍ഭയ കേസിലെ പ്രതികളിലൊരാളായ അക്ഷയ് താക്കൂറിന്റെ തിരുത്തല്‍ ഹര്‍ജി സുപ്രീംകോടതി വ്യാഴാഴ്ച പരിഗണിക്കാനിരിക്കെയാണ് പുതിയ നീക്കം. നേരത്തെ കേസിലെ പ്രതികളിലൊരാളായ മുകേഷ് സിങും ദയാഹര്‍ജി നല്‍കിയിരുന്നു. രാഷ്ട്രപതി അത് തള്ളിയിരുന്നെങ്കിലും ഇതിനെതിരേയും സുപ്രീംകോടതിയെ സമീപിച്ചു. എന്നാല്‍ ഈ ഹര്‍ജി സുപ്രീംകോടതി ബുധനാഴ്ച തള്ളിയിരുന്നു. രാഷ്ട്രപതിയുടെ തീരുമാനത്തില്‍ ഇടപെടാനാകില്ലെന്ന് വ്യക്തമാക്കിയായിരുന്നു സുപ്രീംകോടതി ഹര്‍ജി തള്ളിയത്.
എല്ലാ രേഖകളും രാഷ്ട്രപതിക്കു സമര്‍പ്പിക്കപ്പെട്ടില്ലെന്നും രാഷ്ട്രപതി തിടുക്കത്തില്‍ ദയാഹര്‍ജി തള്ളുകയായിരുന്നെന്നും ആരോപിച്ചാണ് മുകേഷ് കുമാര്‍ സിങ് സുപ്രീം കോടതിയെ സമീപിച്ചത്. തിഹാര്‍ ജയിലില്‍ താന്‍ ലൈംഗിക പീഡനത്തിനിരയായെന്നും ഏകാന്ത തടവിലിട്ടെന്നുമെല്ലാം മുകേഷ് വാദിച്ചെങ്കിലും അതൊന്നും ദയാഹര്‍ജി അനുവദിക്കാനുള്ള കാരണമല്ലെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..