23 December Monday

നിർഭയ: പുതിയ മരണ വാറണ്ട് പുറപ്പെടുവിക്കണമെന്ന തീഹാർ ജയിലധികൃതരുടെ ഹർജി തള്ളി

വെബ് ഡെസ്‌ക്‌Updated: Friday Feb 7, 2020

ന്യൂഡൽഹി >  നിർഭയ കേസില്‍ പുതിയ മരണ വാറണ്ട് പുറപ്പെടുവിക്കണമെന്ന തീഹാർ ജയിലധികൃതരുടെ ഹർജി തള്ളി. പട്യാല കോടതിയാണ് ഹര്‍ജി തള്ളിയത്. ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തില്‍  മരണവാറണ്ടിറക്കാനാകില്ലെന്നായിരുന്നു ഹര്‍ജി തള്ളിക്കൊണ്ട് കോടതി വ്യക്തമാക്കിയത്. അതേസമയം നിര്‍ഭയ കേസില്‍  ദയാഹര്‍ജി തള്ളിയ മൂന്ന് പ്രതികളുടെ വധശിക്ഷ ഉടന്‍ നടപ്പാക്കണമെന്ന കേന്ദ്രസര്‍ക്കാരിന്‍റെ ഹര്‍ജി പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്ക്  മാറ്റി.

നിയമപരമായ എല്ലാ അവസരങ്ങളും വിനിയോഗിക്കാന്‍ ഡൽഹി ഹൈക്കോടതി നല്‍കിയ സമയം വരെ കാത്തിരിക്കാമെന്ന് വ്യക്തമാക്കിയാണ് കേസ് ചൊവ്വാഴ്ചത്തേക്ക് മാറ്റിയത്. വധശിക്ഷ ഘട്ടംഘട്ടമായിനടപ്പാക്കാനാവില്ലെന്ന ഡൽഹി ഹൈക്കോടതി വിധി കേന്ദ്രം ഹര്‍ജിയില്‍ ചോദ്യം ചെയ്തിരുന്നു. പ്രതികള്‍ നിയമം കൈയിലെടുക്കുകയാണെന്നും സോളിസിറ്റര്‍ ജനറല്‍  കോടതിയെ അറിയിച്ചു. പവന്‍ഗുപ്ത ഇനിയും രാഷ്ട്രപതിക്ക്  ദയാഹര്‍ജി നല്‍കിയിട്ടില്ലെന്നതും കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top