ഡൽഹി > നിതി ആയോഗിൽ സംസാരിക്കുന്നതിനിടെ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ മൈക്ക് ഓഫ് ചെയ്തു. നിതി ആയോഗ് ബഹിഷ്കരിക്കണമെന്ന ഇന്ത്യാ മുന്നണിയുടെ പൊതു തീരുമാനത്തെ അവഗണിച്ചാണ് മമത ബാനർജി യോഗത്തിൽ പങ്കെടുത്തത്. പ്രതിപക്ഷത്തു നിന്ന് പങ്കെടുത്ത ഏക മുഖ്യമന്ത്രിയെന്നതു പോലും പരിഗണിക്കാതെ മമത ബാനർജി സംസാരിക്കവേ മൈക്ക് ഓഫ് ചെയ്തു. ഇതിൽ പ്രതിഷേധിച്ച് ഇറങ്ങി പോകുകയായിരുന്നു.
കേന്ദ്ര ബജറ്റിനെതിരെയും നിതി ആയോഗിനെതിരെയുമാണ് മമത സംസാരിക്കാൻ തുടങ്ങിയത്. എന്നാൽ മുഴുവനാക്കും മുൻപ് മൈക്ക് ഓഫ് ചെയ്യുകയായിരുന്നു. പ്രതിപക്ഷത്തു നിന്നു പങ്കെടുക്കുന്ന ഏക മുഖ്യമന്ത്രിയെന്ന പരിഗണനപോലും നൽകിയില്ലയെന്നും നിതി ആയോഗ് പ്രായോഗികമല്ല ഇല്ലാതാക്കണമെന്നും മമത പ്രതികരിച്ചു. മുൻപുണ്ടായിരുന്ന പ്ലാനിംഗ് കമ്മീഷനെ തിരികെ കൊണ്ടു വരണമെന്നും മമത വ്യക്തമാക്കി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..