31 October Thursday

റൊട്ടി നൽകിയില്ല; സഹപ്രവർത്തകനെ ഫാക്ടറിയുടെ നാലാം നിലയിൽ നിന്നും തള്ളിയിട്ട് കൊന്നു

വെബ് ഡെസ്‌ക്‌Updated: Thursday Oct 31, 2024

ഡൽഹി > റൊട്ടി നൽകിയില്ലെന്ന് ആരോപിച്ച് സഹപ്രവർത്തകനെ ഫാക്ടറിയുടെ നാലാം നിലയിൽ നിന്നും തള്ളിയിട്ട് കൊന്നു. ഫാക്ടറി തൊഴിലാളിയായ രാം പ്രകാശാണ് കൊല്ലപ്പെട്ടത്. ഇയാളെ കൊലപ്പെടുത്തിയ കേസിൽ സഹപ്രവർത്തകനായ അസ്‌ലമിനെ പൊലീസ് പിടികൂടി.

ഡൽഹി ബവാനയിലാണ് സംഭവം. ദീപാവലിക്ക് മുന്നോടിയായി ഫാക്ടറി അലങ്കരിക്കുന്നതിന്റെ ഭാ​ഗമായി നാലാം നിലയിൽ ജോലി ചെയ്യുകയായിരുന്നു രാം പ്രകാശും അസ്‌ലമും. റൊട്ടി കഴിക്കാൻ നൽകിയില്ലെന്ന് ആരോപിച്ച് അസ്‌ലമും രാം പ്രകാശും തമ്മിൽ വാക്കേറ്റമുണ്ടായി. വഴക്കിനിടയിൽ അസ്‌ലം രാംപ്രകാശിനെ താഴേയ്ക്ക് തള്ളിയിട്ട് കൊലപ്പെടുത്തുകയായിരുന്നു.

സംഭവത്തിന് പിന്നാലെ അസ്‌ലം ഫാക്ടറിയിൽ നിന്നും ഇറങ്ങിയോടി. ഇയാളെ പിന്നീട് പൊലീസ് കസ്റ്റഡിയിലെടുത്തു. ദൃക്സാക്ഷികളുടെയും മറ്റ് ഫാക്ടറി തൊഴിലാളികളുടേയും മൊഴികളുടെ അടിസ്ഥാനത്തിൽ അസ്‌ലമിനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top