19 December Thursday

ന്യൂനപക്ഷ സംവരണം അനുവദിക്കില്ല; വിദ്വേഷ പ്രസംഗവുമായി അമിത് ഷാ

വെബ് ഡെസ്‌ക്‌Updated: Saturday Nov 9, 2024

ന്യൂഡൽഹി > മതപരമായ ന്യൂനപക്ഷങ്ങൾക്ക് സംവരണം അനുവദിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ജാര്‍ഖണ്ഡിലെ പലമുവില്‍ റാലിയെ അഭിസംബോധന  ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഒബിസി, എസ്‌സി, എസ്ടി സംവരണം തട്ടിയെടുത്ത് ന്യൂനപക്ഷങ്ങള്‍ക്ക് നല്‍കാന്‍ അനുവദിക്കില്ലെന്നും അമിത് ഷാ പറഞ്ഞു.

മഹാരാഷ്ട്രയിൽ ഒരു കൂട്ടം ഉലമകൾ മുസ്‌ലീങ്ങൾക്ക് 10 ശതമാനംസംവരണം നൽകണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസിന് മെമ്മോറാണ്ടം നൽകി. കോൺഗ്രസ് പാർടി ഇതിന് പിന്തുണ നൽകുന്നുണ്ട്. ഒരു പ്രത്യേക മതത്തിനും ഒരിക്കലും സംവരണം നൽകാൻ കഴിയില്ല. - അമിത് ഷാ റാലിയിൽ പറഞ്ഞു.

ഭരണഘടനയിൽ മതാടിസ്ഥാനത്തിൽ സംവരണം നൽകാൻ വ്യവസ്ഥ ഇല്ല. മുസ്‌ലീങ്ങൾക്ക് പത്ത് ശതമാനം സംവരണം നൽകിയാൽ പിന്നാക്ക വിഭാഗങ്ങളുടെ സംവരണം കുറയും. ബിജെപി ഉള്ളിടത്തോളം കാലം ഇത് അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top