22 December Sunday

സെൽഫിയെടുക്കാൻ അനുവദിച്ചില്ല; പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥി ജാം ഗേറ്റിൽ നിന്ന് ചാടി മരിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Nov 8, 2024

ഭോപ്പാൽ >  മധ്യപ്രദേശിൽ സെൽഫിയെടുക്കാൻ അനുവദിക്കാത്തതിനെ തുടർന്ന് പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥി ജാം ഗേറ്റിൽ നിന്ന് ചാടി മരിച്ചു. ഗുൽവാഡിലെ സർക്കാർ ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാർഥിയായ രാജ് ഒസാരി(17)യാണ് മരിച്ചത്. ഇന്നലെ മധ്യപ്രദേശിലെ ഖാർഗോണിലാണ് സംഭവം.

ഇന്നലെ രാജ് സ്കൂൾ പരിസരത്ത് സെൽഫി എടുക്കാൻ ശ്രമിച്ചതിനെ സ്‌കൂൾ അധികൃതർ എതിർത്തിരുന്നു. ഇതിനെ തുടർന്ന് ആത്മഹത്യ ചെയ്യുകയോ നാട് വിടുകയോ ചെയ്യുമെന്ന് കുട്ടി പറഞ്ഞിരുന്നതായാണ് വിവരം. സ്കൂൾ ഹോസ്റ്റലിലാണ് കുട്ടി താമസിച്ചിരുന്നത്. രാജ് ഒസാരിയുടെ കുടുംബത്തോട് സ്‌കൂളിലേക്ക് വരണമെന്ന് അറിയിച്ചിരുന്നെങ്കിലും അവരെത്തുന്നതിന് മുൻപ് കുട്ടിയെ ഹോസ്റ്റലിൽ നിന്നും കാണാതാവുകയായിരുന്നു.
 
തുടർന്ന് ഹോസ്റ്റൽ ജീവനക്കാർ നടത്തിയ തിരച്ചിലിലാണ് ജാം ഗേറ്റിന് സമീപം കുട്ടിയെ കണ്ടെത്തിയത്. കെട്ടിടത്തിന് മുകളിൽ കയറിയ കുട്ടിയെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും താഴേക്ക് ചാടുകയായിരുന്നു. ഉടൻ തന്നെ മണ്ഡ്‌ലേശ്വറിലെ സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവ സ്ഥലത്ത് നിന്നും രാജിന്റെ മൊബൈൽ ഫോൺ പൊലീസ് കണ്ടെടുത്തു. മണ്ഡലേശ്വർ പ്രദേശത്തെ കകാഡ് ഖോദ്രി ഗ്രാമത്തിലെ താമസക്കാരനാണ് ഇയാളെന്നും കൂടുതൽ അന്വേഷണം നടന്ന് വരികയാണെന്നും പൊലീസ് അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top