ന്യൂഡൽഹി> ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡ, നോയിഡ, ഗാസിയാബാദ് എന്നിവിടങ്ങളിൽ വിഷാംശമുള്ള വായു ഉയരാൻ കാരണം പാകിസ്ഥാനെന്ന് സംസ്ഥാന മലിനീകരണ ബോർഡ്. പാകിസ്ഥാൻ വൈക്കോൽ പോലുള്ള കാർഷിക മാലിന്യങ്ങൾ കത്തിച്ചതിന്റെ ഫലമാണ് സംസ്ഥാനത്ത് വായുമലീനീകരണമെന്ന് സംസ്ഥാന മലിനീകരണ ബോർഡ് ഉദ്യോഗസ്ഥൻ പറഞ്ഞു.
ഗ്രേറ്റർ നോയിഡയിലെ ഉത്തർപ്രദേശ് മലിനീകരണ നിയന്ത്രണ ബോർഡിലെ റീജിയണൽ ഓഫീസറായ ഡി കെ ഗുപ്തയാണ് പാക്കിസ്ഥാനെതിരെ പരാമർശവുമായി രംഗത്തെത്തിയിരിക്കുന്നത്. "ഈ വർഷം ആദ്യമായാണ് നോയിഡ, ഗ്രേറ്റർ നോയിഡ, ഗാസിയാബാദ് എന്നീ മൂന്ന് നഗരങ്ങളിലും ഒരേ ദിവസം വായുവിന്റെ ഗുണനിലവാരം വളരെ മോശമായി കാണുന്നത്. ഇതിൽ നമ്മുടെ അയൽരാജ്യമായ പാകിസ്ഥാനെ കുറ്റപ്പെടുത്തേണ്ടതുണ്ട്"- ഡി കെ ഗുപ്ത പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..