22 December Sunday

ലഹരിയെപ്പറ്റിയുള്ള പാട്ടുകൾ വേണ്ട; ദിൽജിത് ദോസാഞ്ജിന് തെലങ്കാന സർക്കാരിന്റെ നോട്ടീസ്

വെബ് ഡെസ്‌ക്‌Updated: Friday Nov 15, 2024

ഹൈദരാബാദ് > നടനും ​ഗായകനുമായ ദിൽജിത് ദോസാഞ്ജിന് തെലങ്കാന സർക്കാരിന്റെ നോട്ടീസ്. വെള്ളി വൈകിട്ട് ഹൈദരാബാദിൽ നടക്കുന്ന ദിൽ- ലുമിനാറ്റി കൺസേർട്ടിൽ ലഹരിവസ്തുക്കളെപ്പറ്റിയുള്ള പാട്ടുകൾ പാടരുതെന്നാണ് നോട്ടീസ്. മദ്യം, മയക്കുമരുന്ന്, വയലൻസ് എന്നിവയെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള ​ഗാനങ്ങൾ സം​ഗീതനിശയിൽ ഉണ്ടാകരുതെന്ന് ആവശ്യപ്പെട്ടാണ് ദിൽജിത്തിനും പരിപാടിയുടെ സംഘാടകർക്കും സർക്കാർ നോട്ടീസ് നൽകിയത്. ദിൽജിത്തിന്റെ മുൻ സം​ഗീത നിശകളിൽ ഇത്തരത്തിലുള്ള ​ഗാനങ്ങൾ ഉണ്ടായിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.

നേരത്തെ ഡൽഹിയിലും ജയ്പുരിലും സംഘടിപ്പിച്ച ദിൽ-ലുമിനാറ്റി ഷോയിൽ ലഹരിയെ പ്രോത്സാഹിപ്പിക്കുന്ന ഗാനങ്ങളുണ്ടായിരുന്നു എന്ന് റിപ്പോർട്ട് വന്നിരുന്നു. രാജ്യാന്തര സംഗീത നിശകളിലും ഇത്തരം ഗാനങ്ങൾ അവതരിപ്പിച്ചിട്ടുള്ളതായി വീഡിയോകൾ പ്രചരിച്ചിരുന്നു. ഒക്ടോബർ 26ന് ന്യൂഡൽഹിയിലാണ് രാജ്യത്തെ 11 നഗരങ്ങളിലായി സംഘടിപ്പിക്കുന്ന ദോസാഞ്ജിന്റെ ദിൽ- ലുമിനാറ്റി ടൂർ ആരംഭിച്ചത്. മൂന്നാമത്തെ വേദിയാണ് ഹൈദരാബാദ്.

കുട്ടികളെ സ്റ്റേഡിൽ കയറ്ററുതെന്നും നിർദേശമുണ്ട്. 120 ഡെസിബെലിന് മുകളിലുള്ള ശബ്ദം 13 വയസുവരെയുള്ള കുട്ടികളുടെ കേൾവിയെ ബാധിക്കുമെന്ന ലോകാരോഗ്യ സംഘടനയുടെ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നിർദേശം. അഹമ്മദാബാദ്, ലക്നൗ, പുണെ, കൊൽക്കത്ത, ബം​ഗളൂരു, ഇൻഡോർ, ചണ്ഡീ​ഗഡ് എന്നിവിടങ്ങളിലും ദിൽ ലുമിനാറ്റി കൺസേർട്ട് സംഘടിപ്പിക്കുന്നുണ്ട്. ഡിസംബർ 29ന് ​ഗുവാഹത്തിയിലാണ് അവസാന കൺസേർട്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top