17 September Tuesday

കടുവാസങ്കേതങ്ങൾ ; 4 ലക്ഷത്തോളംപേരെ മാറ്റിപാർപ്പിക്കണമെന്ന്‌ ദേശീയ കടുവാ സംരക്ഷണ അതോറിറ്റി

പ്രത്യേക ലേഖകൻUpdated: Thursday Aug 22, 2024


ന്യൂഡൽഹി
രാജ്യത്തെ 54 കടുവ സങ്കേതങ്ങളിൽ താമസിക്കുന്ന നാല്‌ ലക്ഷത്തോളം പേരെ മാറ്റി പാർപ്പിക്കണമെന്ന്‌ ദേശീയ കടുവാ സംരക്ഷണ അതോറിറ്റി(എൻടിസിഎ).  848 ഗ്രാമത്തിലായി കഴിയുന്ന 89,800 കുടുംബങ്ങളെ ഈ നിർദേശം  ബാധിക്കും. ഇവരിൽ ബഹുഭൂരിപക്ഷവും ആദിവാസികളാണ്‌. പെരിയാർ, പറമ്പിക്കുളം എന്നീ  രണ്ട്‌ കടുവ സങ്കേതമുള്ള കേരളത്തിലെ ഗ്രാമങ്ങളൊന്നും ഈ പട്ടികയിൽ വന്നിട്ടില്ല.

മാറ്റി പാർപ്പിക്കേണ്ടി വരുന്നവരിൽ രണ്ടര ലക്ഷവും മധ്യപ്രദേശ്‌, രാജസ്ഥാൻ, മഹാരാഷ്ട്ര, ഛത്തീസ്‌ഗഢ്‌ സംസ്ഥാനങ്ങളിലെ ആദിവാസികളാണ്‌. ഭരണഘടനയുടെ അഞ്ചാം പട്ടികയിൽ വരുന്ന പ്രദേശങ്ങളും ഇതിൽപെടുന്നു. വന്യജീവി സംരക്ഷണ നിയമത്തിലെ വ്യവസ്ഥകൾക്ക്‌ വിരുദ്ധമാണ്‌ എൻടിസിഎയുടെ ഉത്തരവെന്ന്‌ ആക്ഷേപം ഉയർന്നു. ആദിവാസി വിഭാഗങ്ങളുടെ അവകാശം ഹനിക്കുന്ന ഉത്തരവിറക്കാൻ എൻടിസിഎയ്‌ക്ക്‌ അധികാരമില്ല.

വനാവകാശ നിയമത്തിലെ ഉറപ്പുകൾ പാലിക്കാതെ ആദിവാസികളെ ഇറക്കിവിടുന്നത്‌ നിയമവിരുദ്ധമാകും. എന്നാൽ  ഉത്തരവ്‌ നടപ്പാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ സംസ്ഥാനങ്ങൾക്ക്‌ എൻടിസിഎ കത്തയച്ചു. പരസ്‌പരം അംഗീകരിച്ച വ്യവസ്ഥകളുടെ അടിസ്ഥാനത്തിൽ അല്ലാതെയുള്ള ആദിവാസി പുനരധിവാസം വനസംരക്ഷണ നിയമത്തിന്‌ എതിരാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top