ന്യൂഡല്‍ഹി > നഴ്‌സസ് യൂണിയന്‍ അധ്യക്ഷന്‍ ഹരീഷ് കജ്‌ലയെ സസ്പെന്‍ഡ് ചെയ്‌തതില്‍ പ്രതിഷേധിച്ച് ഡല്‍ഹി എയിംസില്‍ നഴ്‌സുമാരുടെ അനിശ്ചിതകാല സമരം. ഷിഫ്റ്റ് പുനക്രമീകരണവും ജീവനക്കാരുടെ കുറവും ചൂണ്ടിക്കാട്ടി ഏപ്രില്‍ 23ന് നഴ്‌സുമാര്‍ സമരം നടത്തിയതിന് പിന്നാലെയാണ് ഹരീഷ് കജ്‌ലയ്‌ക്കെതിരെ പ്രതികാര നടപടി എടുത്തതെന്ന് യൂണിയന്‍ ആരോപിച്ചു.
ഇന്ന് രാവിലെ എട്ട് മണി മുതലാണ് സമരം ആരംഭിച്ചത്. കജ്‌ലയുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്നും യൂണിയന്‍ എക്‌സിക്യൂട്ടീവുകള്‍ക്കും അംഗങ്ങള്‍ക്കുമെതിരായ എല്ലാത്തരം പ്രതികാര നടപടികളും നിര്‍ത്തണമെന്നുമാണ് യൂണിയന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. യൂണിയന്‍ അംഗങ്ങളുടെ അടിസ്ഥാന പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ചിട്ടും വേണ്ട നടപടികള്‍ സ്വീകരിച്ചിട്ടില്ല. ഇതോടെയാണ് സമരത്തിന് ഇറങ്ങേണ്ടി വന്നത്. യൂണിയനുമായി യാതൊരു ആശയവിനിമയവും നടത്തിയില്ല. അനന്തരഫലങ്ങള്‍ ഉണ്ടായാല്‍ അതിന് ഉത്തരവാദി ജനാധിപത്യ വിരുദ്ധമായ എയിംസ് അഡ്‌മിനിസ്ട്രേഷനായിരിക്കുമെന്ന് എയിംസ് ഡയറക്‌ടര്‍ക്ക് അയച്ച കത്തില്‍ യൂണിയന്‍ വ്യക്തമാക്കി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..