ന്യൂഡൽഹി
നാഷണൽ കോൺഫറൻസ്(എൻസി) നേതാവ് ഒമർ അബ്ദുള്ളയെ ജമ്മു കശ്‌മീർ മുഖ്യമന്ത്രിസ്ഥാനത്തേയ്‌ക്ക് പിന്തുണച്ച് കോൺഗ്രസ് നിയമസഭാകക്ഷി പ്രമേയം പാസാക്കി. ലഫ്. ഗവർണർക്ക് കത്തും നൽകി. 90 അംഗ നിയമസഭയിൽ കോൺഗ്രസിന് ആറ് അംഗങ്ങളാണ്. നാല് സ്വതന്ത്രരും എഎപിയുടെ ഏക അംഗവും ഒമറിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. എൻസിയുടെ 42 എംഎൽഎമാരും സിപിഐ എം അംഗം മുഹമ്മദ് യൂസഫ് തരിഗാമിയും ചേർന്ന് പുതിയ സർക്കാരിന് 54 പേരുടെ പിന്തുണയാകും. അമ്പത്തിനാലുകാരനായ ഒമർ 2009–-2014 കാലത്ത് ജമ്മു കശ്‌മീർ മുഖ്യമന്ത്രിയായിരുന്നു. കേന്ദ്ര വാണിജ്യസഹമന്ത്രി, വിദേശ സഹമന്ത്രി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. എൻസി പ്രസിഡന്റും നാഷണൽ കോൺഫറൻസ് പ്രസിഡന്റുമായ ഫാറൂഖ് അബ്ദുള്ളയുടെ മകനാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..