19 November Tuesday

ജമ്മു കശ്‌മീരിൽ ഒമർ അബ്‌ദുള്ള സർക്കാർ അധികാരമേറ്റു; മന്ത്രിസഭയിൽ കോൺഗ്രസ് അം​ഗങ്ങളില്ല

വെബ് ഡെസ്‌ക്‌Updated: Wednesday Oct 16, 2024

ന്യൂഡൽഹി > ജമ്മു കശ്‌മീരിൽ മുഖ്യമന്ത്രിയായി ഒമർ അബ്‌ദുള്ള സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാഹുൽഗാന്ധി, അഖിലേഷ് യാദവ്, കനിമൊഴി, ഡി രാജ അടക്കം ഇന്ത്യ സഖ്യനേതാക്കൾ ചടങ്ങിൽ പങ്കെടുത്തു. മന്ത്രിസഭയിൽ കോൺഗ്രസ് അം​ഗങ്ങളില്ല. മന്ത്രിസ്ഥാനത്തെ ചൊല്ലിയുളള ഭിന്നതയാണ് കാരണം.

കോൺഗ്രസിന് ഒരു മന്ത്രിസ്ഥാനം മാത്രമാണ് നാഷണൽ കോൺഫറൻസ് വാഗ്ദാനം ചെയ്തത്. മത്സരിച്ച 57 സീറ്റുകളിൽ 47 എണ്ണത്തിലും നാഷണൽ കോൺഫറൻസ് വിജയിച്ചിരുന്നു. ഇന്ത്യാ സഖ്യത്തിന്റെ ഭാ​ഗമായി 32 സീറ്റുകളിൽ മത്സരിച്ച കോൺഗ്രസിന് വിജയിക്കാനായത് ആറ് സീറ്റിൽ മാത്രമാണ്. സർക്കാരിനെ പുറത്ത് നിന്ന് പിന്തുണയ്ക്കുമെന്ന് കോൺ​ഗ്രസ് വ്യക്തമാക്കി

നിയമസഭ തെരഞ്ഞെടുപ്പിന് പിന്നാലെ സർക്കാർ രൂപീകരണത്തിന് വേണ്ടി ജമ്മു കശ്മീരിലെ രാഷ്ട്രപതി ഭരണം പിൻവലിച്ചിരുന്നു. ഞായറാഴ്ച രാത്രിയാണ്‌ രാഷ്‌ട്രപതി ദ്രൗപതി മുർമു ഇതുമായി ബന്ധപ്പെട്ട ഉത്തരവ് ഒപ്പിട്ടത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top