23 December Monday

ഐഎഎസ് കോച്ചിങ് സെന്ററിലെ വെള്ളക്കെട്ട്; ഒരു വി​ദ്യാർഥി കൂടി മരിച്ചതായി പ്രതിഷേധക്കാർ

വെബ് ഡെസ്‌ക്‌Updated: Monday Jul 29, 2024

ഫോട്ടോ: പി വി സുജിത്

ന്യൂഡല്‍ഹി > ഡല്‍ഹിയിലെ ഓള്‍ഡ് രാജേന്ദ്ര നഗറില്‍ പ്രവര്‍ത്തിക്കുന്ന റാവൂസ് ഐഎഎസ് കോച്ചിങ് സെന്ററിലുണ്ടായ വെള്ളക്കെട്ടിൽ ഒരു വി​ദ്യാർഥി കൂടി മരിച്ചതായി പ്രതിഷേധക്കാർ. ശാംഭവി എന്ന വിദ്യാർഥി മരിച്ചതായാണ് വി​ദ്യാർഥികൾ പറയുന്നത്. പൊലീസ് മൃതദേഹം ബന്ധുക്കൾക്ക് കൈമാറിയെന്ന് വി​ദ്യാർഥികൾ പറഞ്ഞു. വിദ്യാർഥി മരിച്ചതായി ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.

റാവൂസ് ഐഎഎസ് കോച്ചിങ് സെന്ററിലുണ്ടായ അപകടത്തിൽ അഞ്ചു പേർ കൂടി അറസ്റ്റിലായതായി ഡൽഹി പൊലീസ് അറിയിച്ചു. അപകടത്തിൽ കൂടതൽ വിദ്യാർഥികളെ കാണാനില്ലെന്ന് പ്രതിഷേധക്കാർ ആരോപിച്ചു. പൊലീസ് കൃത്യമായ കണക്കുകൾ പുറത്ത് വിടണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top