29 December Sunday
മൊബെെല്‍ വാങ്ങിയാല്‍ ഒരു കിലോ സവാള സമ്മാനം

സവാള വേണോ മൊബൈല്‍ വാങ്ങിയാല്‍ മതി

വെബ് ഡെസ്‌ക്‌Updated: Monday Dec 9, 2019

ചെന്നൈ> സവാളയുടെ വില കുത്തിച്ചുയരുമ്പോൾ വ്യത്യസ്ത പരസ്യവുമായി മൊബൈൽ കട. സ്മാർട് ഫോൺ വാങ്ങിയാൽ ഒപ്പം സമ്മാനമായി ഹെഡ് ഫോൺ മുതൽ നിരവധി വസ്തുകൾ നൽകുന്നത് കേട്ടീട്ടുണ്ട്.

എന്നാൽ ഇവിടെ നൽകുന്നത് ഒരു കിലോ സവാളയാണ്. തഞ്ചാവൂറിന് ജില്ലയിൽ പട്ടുക്കോട്ടെയിലാണ് സംഭവം. എസ്ടിആർ മൊബൈൽസ് എന്ന കടയിലാണ് വ്യത്യസ്ഥ സമ്മാനം നൽകുന്നത്.

ഓഫറിന് വലിയ സ്വീകാര്യതയാണ് ആളുകളിൽ നിന്ന് ലഭിക്കുന്നതെന്ന് കടയുടമ ശരവണ കുമാർ പറഞ്ഞു. പട്ടുക്കോട്ടെയിൽ ഇതുവരെ ആരും ഇങ്ങനെയൊരു ഓഫറിനെക്കുറിച്ച് കേട്ടിട്ടില്ല. പുതിയ ഓഫർ നൽകിയത് പിന്നാലെ വ്യാഴം, വെള്ളി ദിനങ്ങളിൽ എട്ട് ഫോണുകൾ വിറ്റു അദ്ദേഹം പറ‍ഞ്ഞു. 140 രൂപയ്ക്ക് മുകളിലാണ് തമിഴ് നാട്ടിൽ ഇപ്പോൾ സവാളയുടെ വില


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top