26 December Thursday

ജൈവകർഷക പത്മശ്രീ പാപ്പമ്മാൾ അന്തരിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Sep 28, 2024

കോയമ്പത്തൂർ > ജൈവകൃഷിയിലൂടെ ശ്രദ്ധ നേടിയ കർഷക പാപ്പമ്മാൾ (109) അന്തരിച്ചു. മേട്ടുപ്പാളയത്തായിരുന്നു അന്ത്യം.  തമിഴ്നാട് സർക്കാർ പെരിയാർ പുരസ്കാരം നൽകി ആദരിച്ചിരുന്നു. പാപ്പമ്മാളിന്റെ മരണത്തിൽ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ അനുശോചനം അറിയിച്ചു. തമിഴ്നാട് അ​ഗ്രികൾച്ചറൽ യൂണിവേഴ്സിറ്റിയുടെ അഡ്വൈസറി കമ്മിറ്റിയിലും പാപ്പമ്മാൾ അം​ഗമായിരുന്നു. ജെവകൃഷിയുടെ രം​ഗത്ത് നൽകിയ സംഭാവനകൾ പരി​ഗണിച്ച് 2021ൽ രാജ്യം പത്മശ്രീ നൽകി.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top