27 December Friday

അതിസമ്പന്നരുടെ വരുമാന വർധന 
പാവപ്പെട്ടവരെക്കാള്‍ 36 ഇരട്ടി

വെബ് ഡെസ്‌ക്‌Updated: Friday Jul 26, 2024


ബ്രസീലിയ
ഒരു പതിറ്റാണ്ടിനിടെ ലോകജനസംഖ്യയുടെ അതിസമ്പന്നരായ ഒരു ശതമാനംപേർ 42 ലക്ഷം കോടി ഡോളറിന്റെ (ഏകദേശം 35.188 കോടി കോടി രൂപ) വരുമാന വർധനയുണ്ടാക്കിയതായി ഓക്സ്‌ഫാം റിപ്പോർട്ട്‌. ഇത്‌ ജനസംഖ്യയുടെ 50 ശതമാനംവരുന്ന, സാമ്പത്തികമായി അടിത്തട്ടിലുള്ളവരുടെ വരുമാന വളര്‍ച്ചയുടെ 36 ഇരട്ടിയാണെന്നും റിപ്പോർട്ട്‌ വെളിപ്പെടുത്തി. ബ്രസീലിൽ ജി 20 ധനമന്ത്രിമാരുടെയും സെൻട്രൽ ബാങ്ക്‌ ഗവർണർമാരുടെയും യോഗത്തിന്‌ മുന്നോടിയായാണ്‌ റിപ്പോർട്ട്‌ പുറത്തുവിട്ടത്‌.

മേൽത്തട്ടുകാരായ ഒരു ശതമാനത്തിൽ ഓരോരുത്തർക്കും ഇക്കാലയളവിൽ നാലുലക്ഷം ഡോളറിന്റെ (ഏകദേശം 3.35 കോടി രൂപ) വരുമാന വർധനയുണ്ടായി. താഴേത്തട്ടിലുള്ളവർക്ക്‌ 335 ഡോളറിന്റെ വർധനയുണ്ടായി. അതായത്‌ പ്രതിദിനം ഒമ്പത്‌ സെന്റ്‌  വർധന മാത്രം. ശതകോടീശ്വരർ വരുമാനത്തിന്റെ അര ശതമാനത്തിൽത്താഴെ മാത്രം നികുതിയാണ്‌ അടയ്ക്കുന്നതെന്നും റിപ്പോർട്ട്‌ ചൂണ്ടിക്കാട്ടുന്നു. അതിധനികർക്ക്‌ നികുതി വർധന ഏർപ്പെടുത്തുന്നത്‌ ഉൾപ്പെടെയുള്ള നിർദേശങ്ങളാണ്‌ വ്യാഴം, വെള്ളി ദിവസങ്ങളിൽ നടക്കുന്ന യോഗം പരിഗണിക്കുന്നത്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top