ന്യൂഡൽഹി > ജവാഹർലാൽ നെഹ്‌റു സർവകലാശാലയിലെ എസ്‌എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയായി മലയാളി ഗവേഷക പി പാർവതിയെ തെരഞ്ഞെടുത്തു. കോട്ടയം ഏറ്റുമാനൂർ സ്വദേശിയായ പാർവതി സെന്റർ ഫോർ ലോ ആൻഡ് ഗവേർണൻസിൽ ഒന്നാംവർഷ ഗവേഷകയാണ്. യുപി സ്വദേശിയും ഗവേഷകനുമായ അഭിഷേക് കുമാറാണ് പ്രസിഡന്റ്.
അനിർബാൻ, ഓയ്‌ഷി (വൈസ് പ്രസിഡന്റ്), ദീപാഞ്ജൻ, ജോയിറ്റ (ജോയിന്റ് സെക്രട്ടറി) എന്നിവരെയും തെരഞ്ഞെടുത്തു. പതിമൂന്നംഗ സെക്രട്ടറിയറ്റിൽ മലയാളികളായ വാസുദേവ്, കൃഷ്‌ണപ്രിയ എന്നിവരുമുണ്ട്.
സീതാറാം യെച്ചൂരി– -പുഷ്‌പൻ നഗറിൽ നടന്ന പൊതുസമ്മേളനം മുതിർന്ന മാധ്യമപ്രവർത്തകനും ന്യൂസ്‌ക്ലിക്ക് എഡിറ്ററുമായ പ്രബീർ പുർകായസ്‌ത ഉദ്‌ഘാടനം ചെയ്‌തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..