17 November Sunday

ഫെഡറലിസം തകർക്കാനുള്ള കേന്ദ്രനീക്കം ചെറുക്കണം:
 പി രാജീവ്‌

വെബ് ഡെസ്‌ക്‌Updated: Monday May 2, 2022


ന്യൂഡൽഹി
രാജ്യത്തിന്റെ ഫെഡറൽ ഘടനയെ ദുർബലമാക്കാനുള്ള കേന്ദ്രസർക്കാർനീക്കം പ്രതിരോധിക്കണമെന്ന്‌ മന്ത്രി പി രാജീവ്‌ പറഞ്ഞു. ചെന്നൈയിൽ ഡിഎംകെ വിദ്യാർഥി വിഭാഗത്തിന്റെ സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷ പാർടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ കേന്ദ്രസർക്കാർ നിയമിക്കുന്ന ഗവർണർമാർ പ്രശ്‌നം സൃഷ്ടിക്കുന്നു.

നിയമസഭ പാസാക്കുന്ന നിയമത്തിന്‌ ഗവർണർ അനുമതി നൽകാത്തത്‌ തെറ്റെന്ന്‌ സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്‌. സംസ്ഥാന വിഷയമായിരുന്ന വിദ്യാഭ്യാസം അടിയന്തരാവസ്ഥ കാലത്താണ്‌ സമവർത്തി പട്ടികയിൽ ഉൾപ്പെട്ടതെന്നും രാജീവ്‌ ഓർമിപ്പിച്ചു. ഉദയനിധി സ്‌റ്റാലിൻ, കനയ്യ കുമാർ, മൊഹുവാ മൊയ്‌ത്ര, പി സന്തോഷ്‌കുമാർ, സോംനാഥ്‌ ഭാരതി, സീമാ ചിസ്‌തി, കണ്ണൻ ഗോപിനാഥൻ എന്നിവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top