ന്യൂഡൽഹി> 2022 ലെ പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. അന്തരിച്ച സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തടക്കം നാല് പേർക്കാണ് ഈ വർഷത്തെ പദ്‌മവിഭൂഷൺ പുരസ്കാരം. കോണ്‍ഗ്രസ് നേതാവ് ഗുലാംനബി ആസാദിനും മുന്‍ ബംഗാള്‍ മുഖ്യമന്ത്രിയും സിപിഐ എം നേതാവുമായ ബുദ്ധദേബ് ഭട്ടാചാര്യയ്ക്കും അടക്കം 17 പേർക്ക് പദ്‌മഭൂഷൺ പുരസ്കാരങ്ങളുണ്ട്. പദ്‌മശ്രീ ലഭിച്ചവരുടേതടക്കം 128 പുരസ്കാര ജേതാക്കളുടെ പേരുകൾ കേന്ദ്രസർക്കാർ പ്രസിദ്ധീകരിച്ചു.
യുപി മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായിരുന്ന കല്യാൺ സിംഗ്, സാഹിത്യകാരൻ രാധേശ്യാം ഖേംക, പ്രഭാ ആത്രേ എന്നിവരാണു പത്‌മവിഭൂഷൺ നേടിയ മറ്റുള്ളവർ. ചുണ്ടയിൽ ശങ്കരനാരായാണ മേനോന് (കായികം), മൃഗസംരക്ഷണ മേഖലയിലെ സംഭാവനകൾക്ക് ശോശാമ്മ ഫിലിപ്, സാഹിത്യകാരൻ പി. നാരായണക്കുറുപ്പ്, സാമൂഹിക പ്രവര്‍ത്തക കെ.വി. റാബിയ എന്നിവരാണ് കേരളത്തിൽ നിന്ന് പത്‌മശ്രീ പുരസ്കാരം ലഭിച്ചവർ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..