ന്യൂഡല്‍ഹി> ഡല്‍ഹി അവന്തിക പ്രദേശത്തെ ഫ്‌ളാറ്റില്‍ പാകിസ്ഥാന്‍ അനുകൂല മുദ്രാവാക്യം എഴുതി വച്ചിരിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമത്തില്‍ ആശങ്ക പടര്‍ത്തി. പ്രദേശത്ത് താമസിക്കുന്ന വ്യക്തി ദൃശ്യം പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുകയായിരുന്നു.
പാകിസ്ഥാന്‍ അനുകൂല മുദ്രാവാക്യം പോസ്റ്ററില്‍ എഴുതി ഒട്ടിച്ചിരിക്കുകയായിരുന്നു. അവന്തിക സി ബ്ലോക്കിലാണ് മുദ്രാവാക്യം എഴുതിയിരിക്കുന്നത്. ദീര്‍ഘമായ പാകിസ്ഥാന്‍ അനുകൂല സന്ദേശങ്ങളുമുണ്ടായിരുന്നു. 'ലേങ് ലിവ് പാകിസ്ഥാന്‍' എന്നും പോസ്റ്ററിലുണ്ട്. അതേസമയം പോസ്റ്റര്‍ ഒട്ടിച്ചതെന്ന് കരുതുന്ന വ്യക്തിക്കടുതേക്കെത്തിയ താമസക്കാര്‍ ചെന്നിപെട്ടത് അതിലും വലിയ അവതാളത്തിലായിരുന്നു.
ഇരുട്ടുനിറഞ്ഞതും, തുരുമ്പിച്ച ഫര്‍ണീച്ചറും മറ്റ് ചില്ലറ വസ്തുക്കളും മാത്രമുള്ള മുറിയായിരുന്നു അത്. അകത്ത് മദ്യപിച്ച് ലക്കുകെട്ട ഒരു വൃദ്ധനെയായിരുന്നു കാണാനായത്. ഇന്ത്യയിലിരുന്ന് കൊണ്ട് എന്തിനിങ്ങനെ ഒരു പ്രവൃത്തി ചെയ്യുന്നുവെന്നായിരുന്നു പൊലീസുകാരുടെ ചോദ്യം. പാകിസ്ഥാനിലേക്ക് പോകണമെങ്കില്‍ പൊയ്‌ക്കോളു എന്നും വന്നവര്‍ ശബ്ദമുയര്‍ത്തി അയാളോട് പറഞ്ഞു.
തുടര്‍ന്നുള്ള മറുപടികളായിരുന്നു വിചിത്രം.' ഒരു സമയം ഒരാള്‍ ചോദ്യം ചോദിക്കണം. അല്ലാത്ത പക്ഷം ഉത്തരം നല്‍കില്ല'വൃദ്ധന്‍ പറഞ്ഞു. ഒരാള്‍ ചോദ്യം ചെയ്യാനാരംഭിച്ചപ്പോള്‍, പാകിസ്ഥാനോട് പ്രണയമാമെന്ന് തുടര്‍ന്ന് പറഞ്ഞു.
'ഒരാള്‍ കേള്‍ക്കാനുള്ളപ്പോള്‍ എന്തിനധികം പേര്‍ ചോദ്യം ചോദിക്കുന്നുവെന്നും ഇന്ത്യയില്‍ വച്ച് ചോദ്യം ചെയ്യുന്ന ഒരാളോട് ഇങ്ങനെ ചെയ്യരുതെന്ന വിചിത്ര മറുപടിയും വൃദ്ധന്‍ നല്‍കി. മാനസീക നില തെറ്റിയ വ്യക്തിയാണെന്ന് മനസിലാക്കി ഇനി ഇത്തരത്തില്‍ ചെയ്യരുതെന്നുപറഞ്ഞ് താമസക്കാര്‍ അദ്ദേഹത്തിന് മുന്നറിയിപ്പ് നല്‍കി പിരിഞ്ഞുപോരുകയായിരുന്നു
വ്യക്തി മാനസീകബുദ്ധിമുട്ടുള്ള ആളാണെന്ന് ഡല്‍ഹി പൊലീസും പറഞ്ഞു.ഏതായാലും പൊലീസ് അന്വേഷണം തുടരുന്നുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..