26 October Saturday

ഗുൽമാർഗ് ഭീകരാക്രമണത്തിന് പിന്നിൽ പാക് ഭീകരർ: സൈനിക വക്താവ്

വെബ് ഡെസ്‌ക്‌Updated: Saturday Oct 26, 2024

ശ്രീന​ഗർ > വടക്കൻ കശ്മീരിലെ ​ഗുൽമാർ​ഗിൽ നിയന്ത്രണ രേഖയ്ക്ക് സമീപം സൈനികർക്ക് നേരെയുണ്ടായ ആക്രമണത്തിനു പിന്നിൽ പാക് ഭീകരരെന്ന്  സൈനിക വക്താവ്. വ്യാഴാഴ്ചയുണ്ടായ ആക്രമണത്തിൽ  രണ്ട് സൈനികർ വീരമൃത്യു വരിച്ചു. ​ഗുൽമാർ​ഗിലെ ആക്രമണത്തിൽ റൈഫിൾമാൻ ജീവൻ സിംഗ്, റൈഫിൾമാൻ കൈസർ അഹമ്മദ് ഷാ, പ്രതിരോധ പോർട്ടർമാരായ മുഷ്താഖ് അഹമ്മദ് ചൗദരി, സഹൂർ അഹമ്മദ് മിർ എന്നിവരാണ് മരിച്ചത്.

സൈനിക വാഹനത്തിന് നേരെ ഭീകരർ പതിയിരുന്ന് ആക്രമിക്കുകയായിരുന്നു. അക്രമികൾക്കായുള്ള തിരച്ചിൽ ഇന്നലെയും തുടർന്നു.നിയന്ത്രണരേഖയിലും ആക്രമണം നടന്ന സ്ഥലത്തിന് സമീപ പ്രദേശത്തും രാവിലെ തന്നെ തിരച്ചിൽ ആരംഭിച്ചിരുന്നു. ആക്രമണത്തെത്തുടർന്ന് ഭീകരർ വനത്തിലേക്ക് ഓടിയെന്ന വിവരത്തെത്തുടർന്ന് തിരച്ചിൽ  ഉൾപ്രദേശങ്ങളിലേക്കും വ്യാപിപ്പിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു.

കശ്മീർ താഴ്‌വരയിലെ തദ്ദേശീയരല്ലാത്ത തൊഴിലാളികളെ ലക്ഷ്യമിട്ട് അടുത്തിടെ ഭീകരാക്രമണങ്ങൾ നടന്നിരുന്നു. ഇതിന് പിന്നാലെയാണ്  ബാരാമുള്ളയിൽ സൈനികർക്ക് നേരെ ആക്രമണമുണ്ടായിത്. കശ്മീരിലെ സമാധാനം തകർക്കാൻ ലക്ഷ്യമിട്ടുള്ള ആക്രമണത്തിന് പിന്നിൽ പാകിസ്ഥാൻ ഭീകരരാണെന്ന് പ്രതിരോധ വക്താവ് പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top