17 September Tuesday

പലസ്‌തീൻ ജനതയ്‌ക്ക്‌ ഐക്യദാർഢ്യം

വെബ് ഡെസ്‌ക്‌Updated: Sunday Aug 4, 2024

പലസ്‌തീൻ ഐക്യദാർഢ്യ ദിനാചരണത്തിന്റെ ഭാഗമായി ഡൽഹി ജന്തർ മന്തറിൽ നടത്തിയ റാലിയിൽ സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം ബൃന്ദ കാരാട്ട് സംസാരിക്കുന്നു ഫോട്ടോ: പി വി സുജിത്

ന്യൂഡൽഹി> പലസ്‌തീൻ ജനതയ്‌ക്കെതിരായി നടക്കുന്ന കടന്നാക്രമണത്തിൽ പ്രതിഷേധിച്ച്‌ എസ്‌എഫ്‌ഐ രാജ്യവ്യാപകമായി ഐക്യദാർഢ്യ ദിനാചരണം സംഘടിപ്പിച്ചു. ഹർകിഷൻസിങ്‌ സുർജിത്‌ ഭവനിൽ ചേർന്ന സമ്മേളനത്തിൽ പലസ്‌തീൻ സ്ഥാനപതി അദ്‌നാൻ മുഹമ്മദ്‌ അബുൾഹാജ മുഖ്യാതിഥിയായി. അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പിന്തുണയോടെ ഇസ്രയേലി സിയോണിസ്‌റ്റ്‌ സേന പലസ്‌തീൻ ജനതയ്‌ക്കുനേരെ നടത്തുന്ന കടന്നാക്രമണം എല്ലാ അതിരും  ലംഘിച്ചതായി അദ്ദേഹം പറഞ്ഞു. ഇതിനെതിരെ അമേരിക്കൻ സർവകലാശാലകളിൽ അടക്കം ഉയരുന്ന പ്രതിഷേധവും രോഷവും പ്രത്യാശാജനകമാണെന്നും സ്ഥാനപതി പറഞ്ഞു.
ക്യൂബൻ സ്ഥാനപതി ഏബൽ അബല്ലെ, എസ്‌എഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ്‌ വി പി സാനു, ജനറൽ സെക്രട്ടറി മയൂഖ്‌ ബിശ്വാസ്‌, വൈസ്‌ പ്രസിഡന്റുമാരായ പ്രതീക്‌  ഉർ റഹ്‌മാൻ, സംഗീത ദാസ്‌, സെക്രട്ടറിയറ്റംഗം ഐഷി ഘോഷ്‌ എന്നിവർ സംസാരിച്ചു.

ഇടതുപക്ഷ പാർടികളുടെ നേതൃത്വത്തിൽ ഡൽഹിയിൽ നടത്തിയ പ്രതിഷേധ പരിപാടിയിൽ സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം ബൃന്ദ കാരാട്ട്‌, സിപിഐ ജനറൽ സെക്രട്ടറി ഡി രാജ, സിപിഐ എംഎൽ ഡൽഹി സംസ്ഥാന സെക്രട്ടറി രവി റായി എന്നിവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top