22 November Friday

ഇന്ത്യൻ പൗരത്വം വേണ്ട; ഗുജറാത്തിൽ പാസ്പോര്‍ട്ട് ഉപേക്ഷിക്കുന്നവരുടെ എണ്ണം ഇരട്ടിയായി

വെബ് ഡെസ്‌ക്‌Updated: Wednesday Jul 17, 2024

​ഗുജറാത്ത് > ഗുജറാത്തിൽ ഒരു വർഷത്തിനുള്ളിൽ പാസ്‌പോർട്ട് ഉപേക്ഷിച്ചവരുടെ എണ്ണം ഇരട്ടിയായതായി റിപ്പോർട്ട്. വി​ദേശത്ത് മെച്ചപ്പെട്ട അവസരങ്ങളും ജീവിതനിലവാരവും തേടിപ്പോകുന്ന യുവാക്കൾ തിരിച്ചുവരുന്നില്ലെന്നാണ് റിപോർടിൽ പറയുന്നത്.

യുഎസ്, യുകെ, കാനഡ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽ സ്ഥിരതാമസമാക്കിയ 30നും 45നും ഇടയിൽ പ്രായമുള്ളവരുടെ എണ്ണത്തിൽ ഗണ്യമായ വർധനയുണ്ടായി. പഠിക്കാനായി വിദേശങ്ങളിൽ പോയി അവിടെ തന്നെ സ്ഥിരതാമസമാക്കുന്നവരുമുണ്ട്.

​​ഗുജറാത്തിലെ റീജിയണൽ പാസ്പോർട് ഓഫീസ് പുറത്തുവിട്ട കണക്കുകൾ പ്രകാരം 2023ൽ പാസ്പോർട് ഉപേക്ഷിച്ചത് 485 പേരാണ്. 2022ലെ കണക്കിന്റെ ഇരട്ടിയാണിത്. 241 പേരായിരുന്നു 2022ൽ പാസ്പോർട് ഉപേക്ഷിച്ചത്. ഈ വർഷം മെയ് ആയപ്പോഴേക്കും ഇത് 244ൽ എത്തി.

ഇത് ശരിവെക്കുകയാണ് പാർലമെന്ററി കണക്കുകളും. അതുപ്രകാരം 2014 മുതൽ 2022 വരെയുള്ള കാലയളവില്‍ പൗരത്വം ഉപേക്ഷിച്ച ആളുകളുടെ എണ്ണത്തിൽ ​ഗുജറാത്ത് മൂന്നാം സ്ഥാനത്താണ്. 22,300 പേരാണ് ഈ കാലയളവിൽ പൗരത്വം ഉപേക്ഷിച്ചത്.

60,414‍‍ പേർ പൗരത്വം ഉപേക്ഷിച്ച ഡെൽഹി ഒന്നാം സ്ഥാനത്തും 28,117 ആളുകളുമായി പഞ്ചാബ് രണ്ടാം സ്ഥാനത്തുമാണുള്ളത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top