27 December Friday

ഗര്‍ബ നൃത്തവേദിയിൽ കയറണോ? ഗോമൂത്രം കുടിക്കണമെന്ന്‌ ബിജെപി നേതാവ്‌

വെബ് ഡെസ്‌ക്‌Updated: Tuesday Oct 1, 2024

photo crediT: X

ഇൻഡോർ 
> ഗര്‍ബ നൃത്തവേദിയിൽ കയറാൻ ഗോമൂത്രം കുടിക്കണമെന്ന വിവാദപരാമർശവുമായി ബിജെപി നേതാവ്‌.  ഈ വര്‍ഷം പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തുന്നവരെ ഗോമൂത്രം കുടിപ്പിച്ച ശേഷമേ അകത്തേക്ക് കടത്താവൂ എന്ന നിര്‍ദേശം നല്‍കിയിരിക്കുകയാണ് ഇന്ദോറിലെ ബിജെപി ജില്ലാ പ്രസിഡന്റ്‌ ചിന്തു വർമ.

സനാതന ധര്‍മപ്രകാരം ഹിന്ദുക്കളെ സംബന്ധിച്ച്‌ ഗോമൂത്രം കുടിക്കുന്നത് പ്രധാനമാണെന്നും അതിനാൽ തന്നെ ഈ നിര്‍ദേശം ഒരിക്കലും നിരാകരിക്കാന്‍ കഴിയില്ലെന്നും ചിന്‍ടു വര്‍മ പറഞ്ഞു. അതേസമയം, വർമയുടെ ആഹ്വാനം ബിജെപി ധ്രുവീകരണത്തിന്റെ പുതിയ തന്ത്രമാണെന്ന് പറഞ്ഞ്‌ കോൺഗ്രസും രംഗത്തെത്തിയിട്ടുണ്ട്‌.

ഗർബ പന്തലുകളിൽ പ്രവേശിക്കാൻ അനുവദിക്കുന്നതിന് മുമ്പ് ഭക്തർ ഗോമൂത്രം ഉപയോഗിച്ച് ആചമം ചെയ്യുന്നുവെന്ന് ഉറപ്പാക്കാൻ ഞങ്ങൾ സംഘാടകരോട് അഭ്യർത്ഥിച്ചിട്ടുണ്ട്, എന്നാണ്‌ ചിന്‍ടു വര്‍മ പറഞ്ഞത്‌. ഹിന്ദു ആചാരപ്രകാരമുള്ള ചടങ്ങുകളുടെ ഭാഗമായി ഒരു കൈക്കുമ്പിളില്‍ വെള്ളമെടുത്ത് മന്ത്രോച്ചാരണത്തോടെ കുടിക്കുന്നതിനെയാണ് 'ആചമന്‍' എന്ന് പറയുന്നത്. പന്തലിൽ കയറുന്നതിന് മുമ്പ് ആചമൻ ചെയ്യാനും അത്‌ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാനും ബിജെപി നേതാക്കളോടും പറഞ്ഞു. ആധാര്‍ കാര്‍ഡ് മാറ്റാന്‍ കഴിഞ്ഞേക്കും എന്നാല്‍ ഒരു ഹിന്ദുവിന് ഒരിക്കലും 'ആചമന്‌' നേരെ മുഖം തിരിക്കാന്‍ കഴിയില്ലയെന്നും ആചമൻ ഗര്‍ബവേദികളിൽ അഹിന്ദുക്കൾ പ്രവേശിക്കുന്നത്‌ തടയാമെന്നും ചിന്‍ടു വര്‍മ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top