ന്യൂഡൽഹി> പെട്രോളിയം ഉൽപന്നങ്ങളുടെ നികുതി, തീരുവ ഇനങ്ങളിൽ 2023–-24ൽ കേന്ദ്രത്തിന് ലഭിച്ച വരുമാനത്തിൽ മുൻവർഷത്തെ അപേക്ഷിച്ച് 4,327 കോടി രൂപയുടെ വർധന. സംസ്ഥാനങ്ങൾക്കെല്ലാമായി ഈയിനങ്ങളിൽ ലഭിച്ച വരുമാനം 2022–-23നെ അപേക്ഷിച്ച് 1,889 കോടി കുറയുകയും ചെയ്‌തു.
പെട്രോളിയം മന്ത്രാലയം രാജ്യസഭയിൽ ജോൺ ബ്രിട്ടാസിന് നൽകിയ മറുപടിയിലാണ് ഈ കണക്ക്. കേന്ദ്രത്തിന് 2023–-24ൽ 4,32,394 കോടി രൂപയാണ് പെട്രോളിയം ഉൽപന്നങ്ങളുടെ നികുതി, തീരുവ, അധിക തീരുവ, ലാഭവിഹിതം എന്നീ ഇനങ്ങളിലായി ലഭിച്ചത്. സംസ്ഥാനങ്ങളുടെ മൊത്ത വരുമാനം 3,18,762 കോടി രൂപ. നികുതി വരുമാന വിഹിതം സംസ്ഥാനങ്ങൾക്ക് നീതിപൂർവം ലഭിക്കാൻ സമഗ്ര പരിഷ്‌കാരം വേണമെന്ന് വ്യക്തമാക്കുന്ന വിവരമാണിത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..