ചെന്നൈ> തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്റെ വസ്ത്രധാരണത്തിനെതിരെ മദ്രാസ് ഹൈക്കോടതിയില്‍ ഹർജി. അഭിഭാഷകനായ എം സത്യകുമാറാണ് ഹർജി നൽകിയത്.
പൊതുപരിപാടികളിൽ ജീൻസും ടീ ഷർട്ടും ധരിക്കുന്നതിനെതിരെയാണ് ഹർജി. ഔദ്യോഗിക ചുമതലകൾ നിർവഹിക്കുമ്പോൾ ഔപചാരിക വസ്ത്രം ധരിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് സർക്കാർ 2019ൽ ഓർഡിനൻസ് ഇറക്കിയിട്ടുണ്ടെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടി. ഷർട്ടോ പരമ്പരാഗത തമിഴ് വസ്ത്രമായ വേഷ്‌ട്ടിയും ഷർട്ടോ ധരിക്കണമെന്ന ഉത്തരവുണ്ടായിട്ടും ഉദയനിധി സർക്കാർ ചടങ്ങുകളിൽ ഡിഎംകെയുടെ ഉദയസൂര്യൻ ചിഹ്നം പതിച്ച ടീ ഷർട്ട് ധരിക്കുന്നതായി പരാതിയിൽ പറഞ്ഞു. ഹർജി വൈകാതെ കോടതി പരിഗണിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..