18 December Wednesday

ജി 20 ഉച്ചകോടി: പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രസീലിൽ

വെബ് ഡെസ്‌ക്‌Updated: Monday Nov 18, 2024

photo credit:X

ന്യൂഡൽഹി > നവംബർ 18, 19 തീയതികളിൽ നടക്കുന്ന 19-ാമത് ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രസീലിലെ റിയോ ഡി ജനീറോയിലെത്തിയതായി  വിദേശകാര്യ മന്ത്രാലയം (എംഇഎ) അറിയിച്ചു. അഞ്ച്‌ ദിവസത്തെ ത്രിരാഷ്ട്ര പര്യടനമാണ്‌.  നൈജീരിയ, ബ്രസീൽ, ഗയാന എന്നീ രാജ്യങ്ങളാണ്‌ മോദി സന്ദർശിക്കുന്നത്‌.

ഉച്ചകോടിയിൽ വിവിധ ലോക നേതാക്കളുമായി കൂടിക്കാഴ്ച നടത്താൻ കാത്തിരിക്കുകയാണ്‌ താനെന്ന്‌ മോദി എക്‌സിൽ കുറിച്ചു. ബ്രസീലിലെ സന്ദർശനത്തിനുശേഷം മോദി ഗയാനയിലേക്ക്‌ പോകും. 1968 ന് ശേഷം ആദ്യമായാണ്‌ ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഗയാന സന്ദർശിക്കുന്നത് .


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top